ഡ്രൈവറില്ലാതെ ഈ പ്രീമിയർ പദ്മിനി ഇതെങ്ങോട്ടാ ഓവർടേക്ക് ചെയ്ത് പോകുന്നത്..?; വൈറലായി വിഡിയോ
text_fieldsചെന്നൈ: മുമ്പിൽ കുതിച്ചുപായുന്ന കാർ. വലുതും ചെറുതുമായ വാഹനങ്ങളെ സൂക്ഷ്മതയോടെയും പരിചയ സമ്പന്നതയോടെയും മറി കടന്നുകൊണ്ടാണ് കുതിപ്പ്. എന്നാൽ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അത്ഭുതം!! കാറിെൻറ ഡ്രൈവർ സീറ്റ് കാലിയാണ്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള പ്രീമിയർ പദ്മിനി ഫിയാറ്റ് കാറാണ് തിരക്കേറിയ റോഡിലൂടെ കുതിക്കുന്നത്. തൊട്ടു പുറകിലെ വാഹനത്തിലുള്ള വാഹനത്തിലുള്ളവരാണ് ഈ രംഗം പകർത്തിയത്.
ഡ്രൈവർ സീറ്റിനടുത്ത് ഇടതു വശത്തുള്ള സീറ്റിൽ ഒരാൾ മാസ്ക് ധരിച്ച് ഇരിക്കുന്നുണ്ടെന്നതൊഴിച്ചാൽ കാറിൽ മറ്റാളുകളില്ല. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോക്ക് നിരവധി കമൻറുകളാണ് ലഭിച്ചത്.
ഇടതു വശത്തെ സീറ്റിലിരുന്നും നിയന്ത്രിക്കാവുന്ന രണ്ട് പെഡൽ സംവിധാനമുള്ള കാറായിരിക്കാം അതെന്നും ചില ഡ്രൈവിങ് സ്കൂളുകളിൽ ഇത്തരം കാറുകൾ ഉപയോഗിക്കാറുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.
ഇടതു വശത്തെ സീറ്റിലിരുന്ന് വലതു കൈ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുന്നതാവാമെന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്. കാറിലിരിക്കുന്നയാൾ തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശിയാണെന്ന് സമൂഹ മാധ്യമങ്ങളിലെ ചിലർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ടെസ്ല ഡ്രൈവറില്ലാത്ത കാറിെൻറ അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും അത് ഇന്ത്യയിൽ എപ്പോൾ എത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രീമിയർ പദ്മിനി കാറെങ്ങനെ തിരിക്കേറിയ റോഡിലൂടെ ഡ്രൈവറില്ലാതെ കുതിച്ചുവെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.