Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീകൾക്ക് പണം...

സ്​ത്രീകൾക്ക് പണം നൽകുന്ന തേജസ്വിയുടെ വിഡിയോക്കെതിരെ പ്രതിപക്ഷ പ്രതിഷേധം​

text_fields
bookmark_border
Video of Tejashwi Yadav distributing cash among women inviting backlash for the Opposition leader
cancel

പട്​ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ സ്​ത്രീകൾക്ക്​ പണം നൽകുന്ന ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവിന്‍റെ വിഡിയോക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. കാറിൽ ഇരിക്കുന്ന തേജസ്വി കാറിന്​ ചുറ്റും തടിച്ചുകൂടിയ സ്​ത്രീകൾക്ക്​ 500രൂപ വീതം നൽകുന്നതും സ്​ത്രീകൾ കൈകൾകൂപ്പി നമസ്​കരിക്കുന്നതുമാണ്​ വിഡിയോയിൽ.

ജെ.ഡി.യു എം.എൽ.സി നീരജ്​ കുമാറാണ്​ വ്യാഴാഴ്ച വൈകിട്ട്​ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്​. ഗോപാൽഗഞ്ചിൽ പൊതുപരിപാടിയിൽ സംസാരിക്കാനെത്തിയതായിരുന്നു​ തേജസ്വി. യോഗത്തിന്​ ശേഷം പ്രദേശ​െത്ത പാവപ്പെട്ട സ്​ത്രീകൾക്ക്​ പണം നൽകുകയായിരുന്നുവെന്നും താൻ ലാലു പ്രസാദ്​ യാദവിന്‍റെ മകനാണെന്ന്​ സ്​ത്രീകളോട്​ പറയുന്നുണ്ടെന്നും നീരജ്​ കുമാർ പറഞ്ഞു.

'ഞാൻ തേജസ്വി യാദവ്​, ലാലുവിന്‍റെ മകനാണ്​' -വിഡിയോയിൽ തേജസ്വി പറയുന്നത്​ കേൾക്കാം. തേജസ്വിക്ക്​ സ്വന്തമായി ഒരു സ്വത്വമില്ലെന്നും ഇപ്പോഴും പിതാവിന്‍റെ പേരിലാണ്​ അറിയപ്പെടുന്നതെന്നും വിഡിയോ പുറത്തുവിട്ട്​ നീരജ്​ കുറിച്ചു.

അവർക്ക്​ പണമല്ല നൽകേണ്ടതെന്നും ലാലു റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഏറ്റെടുത്ത അവരുടെ ഭൂമി വിട്ടുനൽകണമെന്നും അദ്ദേഹം​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDTejashwi YadavJDU
News Summary - Video of Tejashwi Yadav distributing cash among women inviting backlash for the Opposition leader
Next Story