ക്രൂരമായ ജാതിവെറി: തീകൊളുത്തി കൊല്ലുമെന്ന് സവർണ യുവാവിെൻറ ഭീഷണി; കാലിൽവീണ് മാപ്പപേക്ഷിച്ച് ദലിത് വില്ലേജ് ഉദ്യോഗസ്ഥൻ, വിഡിയോ പുറത്ത്
text_fieldsകോയമ്പത്തൂർ: അണ്ണൂർ ഒട്ടർപാളയം വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസിൽ വില്ലേജ് അസിസ്റ്റൻറായി ജോലി ചെയ്യുന്ന ദലിത് ജീവനക്കാരൻ ഗൗണ്ടർ യുവാവിെൻറ കാലിൽ സാഷ്ടാംഗം വീണ് കരഞ്ഞുകൊണ്ട് മാപ്പപേക്ഷിക്കുന്ന വീഡിയോ സാമുഹിക മാധ്യമങ്ങളിൽ വൈറലായി. സംഭവത്തെക്കുറിച്ച് ജില്ല കലക്ടർ സമീറാൻ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോർട്ട് ലഭ്യമായാലുടൻ കേസ് പൊലീസിന് കൈമാറും.
വി.ഇ.ഒ ആയി ജോലി ചെയ്യുന്ന കലൈ ശെൽവിയുടെ സഹായിയായ ഇതേ ഗ്രാമത്തിൽ താമസിക്കുന്ന മുത്തുസാമിയാണ് സവർണ(കൗണ്ടർ സമുദായംഗം) യുവാവായ ഗോപിനാഥിെൻറ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചത്.
ഗോപിനാഥ് തെൻറ ഭൂസ്വത്ത് സംബന്ധിച്ച രേഖകളാവശ്യപ്പെട്ട് വി.ഇ.ഒ ഒാഫിസിലെത്തി. ഒാൺലൈനിൽ അപേക്ഷിക്കണമെന്ന് കലൈശെൽവി അറിയിച്ചു. ഇൗ സമയത്ത് പ്രകോപിതനായ ഗോപിനാഥ് കലൈശെൽവിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കയും ചെയ്തതിനെ മുത്തുസാമി തടഞ്ഞു.
ഇതോടെ മുത്തുസാമിക്ക് നേരെ തിരിഞ്ഞ ഗോപിനാഥ് ദലിതനായ തന്നെ ഗ്രാമത്തിൽ വസിക്കാൻ അനുവദിക്കില്ലെന്നും ജോലി തെറിപ്പിക്കുമെന്നും തീകൊളുത്തി കുടുംബത്തെ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇൗ നിലയിലാണ് മുത്തുസാമി ഗോപിനാഥിെൻറ കാൽക്കൽവീണ് കരഞ്ഞുകൊണ്ട് ജീവിക്കാൻ അനുവദിക്കണമെന്ന് മാപ്പ് പറഞ്ഞത്. ഇൗ സമയത്ത് ഗോപിനാഥ് ക്ഷമിച്ചെന്ന് പറഞ്ഞ് എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നുണ്ട്.
ഒാഫിസിലുണ്ടായിരുന്ന മറ്റൊരാൾ ഇതിെൻറ വീഡിയോ മൊബൈൽഫോണിൽ പകർത്തി സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ജില്ലയിൽ ജാതിവിവേചനം നിലനിൽക്കുന്ന പ്രദേശമാണ് അണ്ണൂർ.
A man from a non-dalit community allegedly forced a Dalit staff member of a village administrative office near Annur in Coimbatore district to prostrate in front of him after allegedly threatening the staff member. A video clip of this incident has surfaced online. @CollectorCbe pic.twitter.com/TtFCBgoO3X
— SubburajTOI (@ASubburajTOI) August 7, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.