സ്ക്രീൻ ഷോട്ട് പാടില്ല, ഔദ്യോഗിക വേഷം വേണം -ഓൺലൈൻ യോഗങ്ങൾക്ക് മാർഗനിർദേശങ്ങളുമായി മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: വിഡിയോ ഒാഫ് ചെയ്യാൻ പാടില്ല, സ്ക്രീൻ ഷോട്ടുകൾ എടുക്കരുത്, ഔദ്യേഗിക വേഷം ധരിക്കണം -ഔദ്യോഗിക ഓൺൈലൻ യോഗങ്ങൾക്ക് മാർഗനിർദേശം പുറത്തിറക്കി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന സർക്കാർ മന്ത്രാലയത്തിലെ ജീവനക്കാർക്കാണ് നിർദേശം.
കോവിഡും ലോക്ഡൗണും വന്നതോടെ സർക്കാർ -സർക്കാർ ഇതര സ്ഥാപനങ്ങളിലെ യോഗങ്ങൾ വിഡിയോ കോൺഫറൻസ് വഴിയാക്കിയിരുന്നു. യോഗങ്ങൾ ഓൺലൈനായതോടെ പല തടസങ്ങൾ നേരിടുകയും അബദ്ധങ്ങൾ കടന്നുകൂടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഓൺലൈൻ യോഗങ്ങൾക്കും മാർഗനിർദേശം പുറത്തിറക്കിയുള്ള സർക്കാറിന്‍റെ തീരുമാനം.
സംസ്ഥാന സർക്കാറിന് കീഴിലെ എല്ലാ വകുപ്പുകൾക്കും മാർഗനിർദേശങ്ങൾ ബാധകമായിരിക്കും. ഓൺലൈൻ യോഗം നടക്കുന്നതിന് മുന്നോടിയായി അതിൽ പങ്കെടുക്കുന്നവർക്ക് ഇമെയിൽ വഴി മുൻകൂട്ടി അറിയിപ്പ് നൽകണം. മീറ്റിങ്ങിന്‍റെ ലിങ്ക് മറ്റാർക്കും കൈമാറരുതെന്ന കർശന നിർദേശം നൽകണം.
മീറ്റിങ് ആരംഭിക്കുന്നതിന് അഞ്ചുമിനിറ്റ് മുെമ്പങ്കിലും ഇന്‍റർനെറ്റ് ലഭ്യതയുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഓൺലൈൻ മീറ്റിങ്ങുകളിലും ഒൗദ്യോഗിക വേഷം ധരിക്കണം.
ഓഫിസുകളിൽ ഹാജരായ ജീവനക്കാർ അവരുടെ കാബിനിൽനിന്നോ, ഇരിപ്പിടത്തിൽനിന്നോ മീറ്റിങ്ങുകൾക്ക് ഹാജരാകണം. സംസാരിക്കാത്ത സമയങ്ങളിൽ മൈക്രോഫോൺ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. എന്നാൽ വിഡിയോ കാമറ മുഴുവൻ സമയവും ഓണായിരിക്കണം. വിഡിയോ ബാക്ക്ഗ്രൗണ്ടിൽ മറ്റാരെയും കാണാൻ പാടില്ല.
ഡെസ്ക്ടോപ്പ് അല്ലെങ്കിൽ ഓഫിസ് ലാപ്ടോപ് എന്നിവയിൽനിന്ന് മാത്രമേ മീറ്റിങ്ങുകളിൽ പങ്കെടുക്കാവൂ. മൊബൈൽ ഫോണിൽ നിന്ന് മീറ്റിങ്ങുകളിൽ ജോയിൻ ചെയ്യാൻ പാടില്ല. കൂടാതെ മീറ്റിങ് നടക്കുേമ്പാൾ ഫോൺ കോൾ സ്വീകരിക്കാനും പാടില്ല.
യോഗത്തിലെ പ്രധാനവ്യക്തി പറയാതെ അനാവശ്യമായി സംസാരിക്കാൻ പാടില്ല. നിർദേശങ്ങളുണ്ടെങ്കിൽ ചാറ്റ് ബോക്സിലൂടെ പങ്കുവെക്കാം. ഓൺലൈൻ മീറ്റിങ്ങുകളിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനാണ് ഈ നിർദേശങ്ങളെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.