ജീവൻ പോയാലും കുഴപ്പമില്ല, മീൻ കിട്ടുമല്ലോ! നിറഞ്ഞുകവിഞ്ഞ ഡാമിന് താഴെ വലവിരിച്ച് നാട്ടുകാർ, അന്വേഷണം പ്രഖ്യാപിച്ചു -വിഡിയോ
text_fieldsചന്ദ്രപൂർ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ നിന്നുള്ള ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
ചന്ദ്രപൂരിലെ പക്കാഡിഗുടം ഡാമിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. അണക്കെട്ട് നിറഞ്ഞ് കവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുമ്പോൾ നിരവധി പേർ അപകടകരമായ തരത്തിൽ വെള്ളത്തിലിറങ്ങി മീൻപിടിക്കുന്നത് വിഡിയോയിൽ കാണാം.
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഡാമിൽ നിന്ന് വെള്ളം ഒഴുക്കി വിടുകയായിരുന്നു. എന്നാൽ കാഴ്ചകാണാൻ എത്തിയവർ ഡാമിന് താഴ്ഭാഗത്ത് വരികയായിരുന്നു. മറ്റുചിലരാകട്ടെ ജീവൻപോലും പണയം വെച്ച് മീൻപിടിക്കാനായി വലകളുമായി വെള്ളത്തിൽ ഇറങ്ങി.
വിഡിയോ വൈറലായതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പക്കാഡിഗുടം ഡാമിലേക്ക് ആളുകൾ എത്തുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.