ആ വീടിനുവേണ്ടിയായിരുന്നോ അവളെ മരണത്തിനു വിട്ടുകൊടുത്തത്?
text_fieldsഅർബുദമെന്ന വ്യാധി മരണത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന തിരിച്ചറിവാണ്, തന്നെ ഉപേക്ഷിച്ച പിതാവിെൻറ മുന്നിൽ കൈനീട്ടാൻ അവളെ പ്രേരിപ്പിച്ചത്. ‘‘ചികിത്സ കിട്ടിയില്ലെങ്കിൽ ഞാൻ അധികനാൾ ജീവിക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നെ രക്ഷിക്കില്ലേ ഡാഡീ’’– അമ്മയുടെ ഫോണിൽ പകർത്തിയ വിഡിയോയിലൂടെ അവൾ കെഞ്ചി. 13 കാരിയായ സായ്ശ്രീയെ ചികിത്സിക്കാൻ അവളുടെ അച്ഛെൻറ കയ്യിൽ പണമുണ്ടായിരുന്നു. അച്ഛൻ തിരിഞ്ഞു നോക്കില്ലെന്നറിഞ്ഞിട്ടും ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിലായിരിക്കും സായി അങ്ങനെയെല്ലാം പറഞ്ഞിട്ടുണ്ടാവുക. മെയ് 14 ഞായറാഴ്ച അവൾ ഇൗ ലോകത്തോടു വിടപറയുേമ്പാഴും ആ തേങ്ങലുകൾ ലോകത്തിെൻറ ഹൃദയത്തിലേക്ക് പടർന്നുകയറി. ഫോണുകളിൽ നിന്ന് ഫോണുകളിലേക്ക് ആ കണ്ണീർ പരന്നൊഴുകി.
അച്ഛൻ ഷെട്ടി ശിവകുമാറും അമ്മ സുമശ്രീയും പിരിഞ്ഞു കഴിയുകയായിരുന്നു. അമ്മയോടു പിണക്കത്തിലാണെങ്കിലും അച്ഛന് തന്നോട് വാത്സല്യമാണെന്നായിരുന്നു സായ്ശ്രീ കരുതിയത്. 2016 ആഗസ്റ്റിലാണ് സായ്ശ്രീക്ക് മജ്ജയിൽ കാൻസർ പിടിപെട്ടത്. പിന്നീട് മരണം വരെ നീണ്ട ചികിത്സാകാലമായിരുന്നു അവൾക്ക്. മജ്ജ മാറ്റിവെക്കൽ മാത്രമാണ് ഏക മാർഗമെന്നും അതിന്30 ലക്ഷം ചെലവുവരുമെന്നും ഡോക്ടർമാർ അറിയിച്ചപ്പോൾ സുമ ശ്രീ തളർന്നു. മകളെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കാൻ കൈയ്യിലുള്ളതും കടം വാങ്ങിയതുമെല്ലാം സുമ ചെലവഴിച്ചു കഴിഞ്ഞിരുന്നു.
സായ്ശ്രീയെ ചികിത്സാക്കാൻ പണം തികയുന്നില്ലെന്നും വിദഗ്ധ ചികിത്സക്ക് സഹായിക്കണമെന്നുമാവശ്യപ്പെട്ട് സുമ ഭർത്താവിനെ വിളിച്ചു. അവളെ തെൻറയടുത്ത് എത്തിച്ചാൽ ചികിത്സിക്കാമെന്ന് അയാൾ പറഞ്ഞതനുസരിച്ച് അവർ സായിയെ ഫെബ്രുവരി മാസത്തിൽ അച്ഛെൻറ കൂടെ ബംഗളൂരുവിലാക്കി. വിദഗ്ധ ചികിത്സയല്ല, പതിവു മരുന്നുപോലും അയാൾ നൽകാൻ തയാറായില്ല. അവൾക്ക് വീണ്ടും പനിപിടിച്ച് തീരെ അവശയാണെന്ന് വിളിച്ചറിച്ചപ്പോൾ സുമ വിജയവാഡയിലേക്ക് കൊണ്ടുവരികയായിരുന്നു.
ചികത്സക്കായി സായ്ശ്രീയുടെ പേരിലുള്ള വീട് വിൽക്കാൻ സുമ ശ്രമം നടത്തിയെങ്കിലും ശിവകുമാർ അത് തടഞ്ഞു. ‘‘സായ്സായിശ്രീക്ക് രണ്ടു വയസുള്ളപ്പോഴാണ് കുമാർ വിജയവാഡയിലെ വീട് അവളുടെ പേരിൽ വീടെഴുതിവെക്കുന്നത്. ആ വീട് നഷ്ടപ്പെടാതിരിക്കാനാണ് അയാൾ സായിയെ മരണത്തിനു വിട്ടുകൊടുത്തത്’’– സുമ ശ്രീ പറയുന്നു.
വിവാഹമോചനം നേടുേമ്പാൾ സായി പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് രക്ഷിതാവിെൻറ കോളത്തിൽ ഒപ്പുവെച്ചത് ശിവകുമാറായിരുന്നു. അവളുടെ മരണത്തിന് ഉത്തരവാദിയും അയാൾ തന്നെയാണ്. ഇങ്ങനെ ഹൃദയമില്ലാത്തൊരാളായ് മാറാന്‍ ആര്‍ക്കേലും കഴിയുമോ? അവളെ രക്ഷിക്കാൻ കഴിയുമായിരുന്നു പക്ഷേ അത് ചെയ്തില്ല– സുമ ശ്രീ പറഞ്ഞു.
2002 ലായിരുന്നു സുമ ശ്രീയും ശിവകുമാറും തമ്മിലുള്ള വിവാഹം നടന്നത്. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ കടന്നുവന്നതോടെ 2008ൽ ഇരുവരും വേർ പിരിഞ്ഞു. ‘‘പിരിഞ്ഞ ശേഷം സായിയെയും കൂട്ടി ഞാൻ അമ്മ താമസിക്കുന്ന വീട്ടിലേക്ക് മാറി. 2010 വരെ പിന്നെയും കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെയായിരുന്നു. ശിവകുമാര്‍ മകളെ കാണുന്നതിനായ് വീട്ടില്‍ വരുമായിരുന്നു. വീടിനു പുറത്ത് മകളോടൊപ്പം കുറച്ച് നേരം ചെലവഴിച്ച് തിരിച്ച് പോവുകയും ചെയ്യും’–സുമ പറഞ്ഞു.
മകൾ ക്യാന്‍സര്‍ ബാധിതയാണെന്ന കാര്യം ആദ്യം തന്നെ ശിവകുമാറിനെ അറിയിച്ചിരുന്നു. 29നു ശിവകുമാര്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വരികയും മകളെ കാണുകയും ചെയ്തു. സായ് ഐ.സി.യുവിലായിരുന്നു. അന്ന് 2 ലക്ഷം രൂപ ആശുപത്രിയില്‍ കെട്ടി വെച്ചു. അവള്‍ എന്റെ മകളാണെന്നായിരുന്നു അയാള്‍ പറഞ്ഞത്. രണ്ടു മൂന്ന് ദിവസം ആശുപത്രിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് ബംഗളൂരുവിന് തിരിച്ച് പോയി. പിന്നീട് മകളുടെ ചികിത്സക്കായ് മൂന്നു ലക്ഷം അയക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സായിയുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിക്കുകയോ ഫോണ്‍ വിളികളോട് പ്രതികരിക്കുകയോ ചെയ്തില്ല– സുമ പറയുന്നു.
സുമ രണ്ടാംഭർത്താവ് കൃഷ്ണകുമാറിനൊപ്പമാണ് ഹൈദരാബാദിൽ താമസിച്ചിരുന്നത്. സായിയുടെ ചികിത്സക്കായി സ്വത്തു വകകൾ വിറ്റുപെറുക്കി 20 ലക്ഷം രൂപയോളം ചെലവഴിച്ചത് കൃഷ്ണകുമാറായിരുന്നു. അവൾ മരിക്കുന്നതിന് മുമ്പ് ശിവകുമാർ കാണാൻ എത്തിയതുപോലുമില്ല. അവസാന പിടിവള്ളി എന്ന രീതിയിലാണ് അവൾ ജീവനുവേണ്ടി അച്ഛനോടു യാചിച്ചത്... എന്നാൽ അതുകേൾക്കാനുള്ള മനസുപോലും അയാൾ കാണിച്ചില്ല. ആ വീടിനു വേണ്ടിയായിരുന്നോ അയാൾ അവളെ മരണത്തിനു വിട്ടു കൊടുത്തത്?’’– സുമ ശ്രീ വിതുമ്പുന്നു.
ദുരിതങ്ങളും സങ്കടങ്ങളും അവസാനിപ്പിച്ച് സായി ശ്രീ യാത്രയായിട്ടും അവളുടെ തേങ്ങലുകൾ ഇൗ ലോകത്ത് അപ്പോഴുംഅലയടിച്ചുകൊണ്ടേയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.