തമിഴ്നാട് മുൻ മന്ത്രിയുടെ വീട്ടിലടക്കം 21 കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും മുൻ ഗതാഗത മന്ത്രിയുമായ എം.ആർ വിജയഭാസ്കറിന്റെ വീടകകളിൽ ഉൾപ്പെടെ 21 കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തി. ഇദ്ദേഹം ഗതാഗത മന്ത്രിയായിരിക്കെ വ്യാപക അഴിമതി നടന്നതായി പരാതികളുയർന്നിരുന്നു. അണ്ണാ ഡി.എം.കെ കരൂർ ജില്ല സെക്രട്ടറി കൂടിയാണ് വിജയഭാസ്കർ.
വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ കരൂർ ആണ്ടാൾ കോവിൽ ശെൽവൻ നഗർ, ചെന്നൈ രാജാ അണ്ണാമലൈപുരം, ഗ്രീൻവേസ് റോഡിലെ അപ്പാർട്ട്മെൻറ് തുടങ്ങിയ ഇടങ്ങളിലെ വീടുകളിലും ഒാഫിസുകളിലുമാണ് പരിശോധന നടന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും നടന്ന റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.
അധികാരത്തിലേറിയാൽ അണ്ണാ ഡി.എം.കെ മന്ത്രിമാർ നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡി.എം.കെ പ്രസിഡൻറ് എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കരൂർ മണ്ഡലത്തിൽ ഡി.എം.കെയുടെ ശെന്തിൽബാലാജിയോട് വിജയഭാസ്കർ പരാജയപ്പെട്ടിരുന്നു.
റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് അണ്ണാ ഡി.എം.കെ നേതാക്കളായ ഒ.പന്നീർശെൽവം, എടപ്പാടി പളനിസാമി എന്നിവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.