തമിഴ്നാട് മുൻ വൈദ്യുതി മന്ത്രിയുടെ വസതിയിലും സ്ഥാപനങ്ങളിലും വിജിലൻസ് റെയ്ഡ്
text_fieldsചെന്നൈ: തമിഴ്നാട് മുൻ വൈദ്യുതി മന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ മന്ത്രി പി. തങ്കമണിയുടെ വസതി ഉൾപ്പെടെ 69 കേന്ദ്രങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആൻറി കറപ്‌ഷൻ (ഡി.വി.എ.സി) വിജിലൻസ് പൊലീസ് റെയ്ഡ് നടത്തി.
ആന്ധ്ര, കർണാടക സംസ്ഥാനങ്ങൾക്കു പുറമെ തമിഴ്നാട്ടിലെ വെല്ലൂർ, സേലം, കരൂർ, നാമക്കൽ, തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിലെ 14 ഇടങ്ങളിലാണ് ബുധനാഴ്ച രാവിലെ ആറര മുതൽ മിന്നൽ പരിശോധന അരങ്ങേറിയത്. 2016 മേയ് മുതൽ 2020 മാർച്ച് വരെ കാലയളവിൽ തങ്കമണി, മകൻ ടി. ധരണീധരൻ, ഭാര്യ ടി. ശാന്തി എന്നിവർ ചേർന്ന് 4.85 കോടിയുടെ അവിഹിതസ്വത്ത് സമ്പാദ്യമുണ്ടാക്കിയതായി നേരത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. രഹസ്യകേന്ദ്രങ്ങളിൽ കോടികളുടെ നിക്ഷേപം നടത്തിയതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
മകൻ ധരണീധരെൻറ ഉടമസ്ഥതയിലുള്ളതായി പറയപ്പെടുന്ന 'മുരുകൻ എർത്ത് മൂവേഴ്‌സ്' എന്ന പേരിലുള്ള കടലാസ് സ്ഥാപനത്തിെൻറ മറവിലാണ് അനധികൃത വരുമാനവും സ്വത്തുക്കളും മറച്ചതെന്നും കണ്ടെത്തിയിരുന്നു. നാമക്കൽ പള്ളിപാളയം ഗോവിന്ദംപാളയത്തെ വസതിയിലും സേലത്തെ ധരണിധരെൻറ വസതിയിലും തങ്കമണിയുടെ മരുമകൻ ദിനേശിെൻറ ചെന്നൈ അറുമ്പാക്കത്തുള്ള വ്യാപാര സ്ഥാപനത്തിലും പരിശോധന നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.