മുൻ മന്ത്രിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്: പ്രതിഷേധിച്ച എം.എൽ.എമാർക്കെതിരെ കേസ്
text_fieldsചെന്നൈ: മുൻ അണ്ണാ ഡി.എം.കെ മന്ത്രി എസ്.പി. വേലുമണിയുടെ വീടുകളിലും മറ്റും വിജിലൻസ് പൊലീസ് റെയ്ഡ്. റെയ്ഡിൽ പ്രതിഷേധിച്ച 10 അണ്ണാ ഡി.എം.കെ എം.എൽ.എമാർ ഉൾപ്പെടെ മൊത്തം 187 പേർക്കെതിരെ കുനിയമുത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ചയാണ് കോയമ്പത്തൂർ കുനിയമുത്തൂർ സുഗുണാപുരത്തിലെ മന്ത്രിയുടെ വസതിയിലും മറ്റും പരിശോധന നടന്നത്.
ഇൗ സമയത്ത് ഡി.എം.കെ സർക്കാർ കള്ളക്കേസെടുക്കുന്നതായി ആരോപിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ റോഡ് തടയൽ സമരവും നടത്തി. കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കൽ, പകർച്ചവ്യാധി നിരോധന നിയമം, നിയമവിരുദ്ധമായ സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊള്ളാച്ചി ജയറാമൻ ഉൾപ്പെടെ ജില്ലയിലെ അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെയും പ്രവർത്തകരുടെയും പേരിൽ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.