‘തമിഴക വെട്രി കഴകം’ ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ്
text_fieldsചെന്നൈ: നടൻ വിജയ് നയിക്കുന്ന ‘തമിഴക വെട്രി കഴകം’ എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോസഫ് വിജയ് പാർട്ടി പ്രസിഡന്റാണ്. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണൻ (ട്രഷറർ), രാജശേഖർ (ആസ്ഥാന സെക്രട്ടറി), താഹിറ (ജോ. പ്രചാരണ വിഭാഗം സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
2024 ഫെബ്രുവരി രണ്ടിനാണ് വിജയ് പാർട്ടി പ്രഖ്യാപനം നടത്തിയത്. തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് രജിസ്ട്രേഷൻ അപേക്ഷ നൽകി. 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയിന്റെ നീക്കം. രണ്ടുമാസം മുമ്പ് പാർട്ടി അംഗത്വ വിതരണം ആരംഭിച്ചിരുന്നു. രണ്ട് കോടിയിൽപരം അംഗങ്ങളെ സംഘടനയിൽ ചേർക്കുകയാണ് ലക്ഷ്യം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണയില്ലെന്ന് വിജയ് അറിയിച്ചിരുന്നു. പാർട്ടി പ്രഥമ സംസ്ഥാന സമ്മേളനം വിജയിന്റെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.