കേന്ദ്രമന്ത്രിയുടെ എൻ.ജി.ഒക്കുവേണ്ടി തലസ്ഥാനത്ത് ഭൂമി തിരിമറി
text_fieldsന്യൂഡൽഹി: ഡൽഹി വികസന അതോറിറ്റിയുടെ (ഡി.ഡി.എ) ഭൂമി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലെ എൻ.ജി.ഒക്കുവേണ്ടി തിരിമറി നടത്തിയതായി ആരോപണം. തലസ്ഥാനത്ത് പോസ്റ്റ് ഒാഫിസ് തുടങ്ങാൻ പദ്ധതി തയാറാക്കിയ ഭൂമിയാണ് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിെൻറ സന്നദ്ധ സംഘടനയായ വൈശ അഗർവാൾ എജുക്കേഷനൽ സൊസൈറ്റിക്കായി (വി.എ.ഇ.എസ്) തിരിമറി നടത്തിയതത്രെ. എൻ.ജി.ഒ നടത്തുന്ന സ്കൂളിനുകീഴിൽ തെരുവുകുട്ടികൾക്കും മറ്റും കളിക്കാൻ ടോയ് ബാങ്ക് തുടങ്ങാനാണ് കേന്ദ്രസർക്കാറിനു കീഴിലെ ഡി.ഡി.എയുടെ ഭൂമി കഴിഞ്ഞ സെപ്റ്റംബറിൽ അനുവദിച്ചത്. ഡൽഹി സർക്കാർ മൊഹല്ല ക്ലിനിക്കടക്കം വിവിധ പദ്ധതികൾ തുടങ്ങാൻ ഭൂമി ആവശ്യപ്പെട്ട് ഡി.ഡി.എയെ സമീപിച്ചിട്ടും നൽകിയിരുന്നില്ല.
2014ലാണ് ടോയ് ബാങ്കിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ ഡി.ഡി.എയെ സമീപിച്ചത്. ഡി.ഡി.എ രേഖയിൽ അന്ന് വിജയ് ഗോയലിനെ രാജ്യസഭാംഗമായും എൻ.ജി.ഒ വൈസ് പ്രസിഡൻറുമായാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു വർഷത്തോളം ഡി.ഡി.എയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. തുടർന്ന് 2015 ജൂണിൽ വിജയ് ഗോയൽ കത്തയച്ചു. ‘ഡൽഹി മാസ്റ്റർ പ്ലാൻ 202’ പദ്ധതിപ്രകാരം ഭൂമി നൽകാനാവില്ലെന്ന് മറുപടി നൽകിയതായി രേഖകളിലുണ്ട്്. ഇൗ ഭൂമിയാണ് 2016 സെപ്റ്റംബറിൽ എൻ.ജി.ഒയുടെ പേരിൽ അനുവദിച്ചത്.
ഡി.ഡി.എ സ്വകാര്യ എൻ.ജി.ഒക്ക് ഭൂമി നൽകിയ വാർത്ത പുറത്തുവന്നതോടെ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാക്കളും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗെത്തത്തി. സർക്കാർ പദ്ധതികൾക്ക് ഭൂമി നൽകാതെ സ്വകാര്യ ഏജൻസികൾക്ക് അനുവദിച്ചത് വേദനയുണ്ടാക്കുന്നതാെണന്ന് കെജ്രിവാൾ വ്യക്തമാക്കി. അതേസമയം, വിജയ് ഗോയൽ ആരോപണങ്ങൾ നിഷേധിച്ചു. തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും ഭൂമി ലഭിച്ചത് ശരിയായ മാർഗത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.