നാലാഴ്ചക്കകം സ്വത്ത് വെളിപ്പെടുത്തണമെന്ന് വിജയ്മല്യയോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ മദ്യവ്യവസായി വിജയ് മല്യ നാലാഴ്ച്ചക്കകം വിദേശത്തുള്ള സ്വത്തുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബ്രിട്ടീഷ് കമ്പനിയായ ഡിയാഗോയിൽ നിന്ന് സ്വീകരിച്ച പണമുൾപ്പടെ വിദേശത്തുളള മുഴുവൻ സ്വത്തുകളുടെയും വിവരങ്ങൾ വെളിപ്പെടുത്താനാണ് സുപ്രീംകോടതി വിജയ് മല്യക്ക് സമയം നീട്ടി നൽകിയത്.
ഡിയാഗോയിൽ നിന്ന് സ്വീകരിച്ച 40 മില്യൺ ഡോളർ അടക്കമുള്ള സ്വത്തുവിവരങ്ങൾ വിജയ് മല്യ കോടതിക്കു നൽകിയ രേഖകളിൽ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, കോടതി നിർദ്ദേശിച്ച രൂപത്തിലല്ല വിജയ് മല്യ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളിൽ കൃത്യത വരുത്താനാണ് മല്യക്ക് നാലാഴ്ച്ചത്തെ സമയം കൂടി അനുവദിക്കുന്നതെന്ന് സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
ഇന്ത്യയിലെ 17 ബാങ്കുകളിൽ നിന്ന് എകദേശം 900 കോടി രൂപയോളം കടമെടുത്ത് തിരിച്ചടക്കാതെയാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. ഇൗ ബാങ്കുകളുടെ കൺസോർഷ്യമാണ് പണം തിരിച്ചു കിട്ടുന്നതിനായാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.