വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് കോടതി
text_fieldsന്യൂഡൽഹി: സാമ്പത്തിക ക്രമക്കേടിൽ ലണ്ടനിൽ കഴിയുന്ന വ്യവസായി വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയായി വിളംബരം ചെയ്യണമെന്ന് ഡൽഹി കോടതി. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് വേണ്ട നടപടികൾ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെഹ്റാവത്താണ് ഇതു സംബന്ധിച്ച നടപടികൾ കൈകൊള്ളണമെന്ന് ഇ.ഡിക്ക് നിർദേശം നൽകിയത്. അവസാന അവസരമെന്ന നിലയിൽ ഡിസംബർ 18 ന് മുമ്പ് വിജയ് മല്യ കോടതിക്ക് മുന്നിൽ ഹാജരാകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
മല്യക്കെതിരെ കാലപരിധി നിശ്ചയിക്കാത്ത ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാൽ നടപ്പിലാകാതെ തിരിച്ചയക്കുകയാണുണ്ടായതെന്നും അദ്ദേഹത്തിനെതിരെ മറ്റു നടപടികളെടുക്കാൻ ഏജൻസിക്ക് കഴിയില്ലെന്നും എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ മാത്ത കോടതിയിൽ അറിയിച്ചു.
ഏപ്രിൽ 12 നാണ് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കാലാവധിയില്ലാത്ത വാറണ്ട് ആയിരുന്നിട്ടും മല്യ തിരിച്ചെത്തുകയോ കോടതിയിലെത്തുകയോ ചെയ്തില്ല. കോടതിയലക്ഷ്യം ഉൾപ്പെടെ നിരവധി കേസുകൾ മല്യക്കെതിരെ ഉണ്ടായിട്ടും അദ്ദേഹത്തെ തിരിച്ചെത്തിക്കാനോ കോടതിയിൽ ഹാജരാക്കാനോ കഴിഞ്ഞിട്ടില്ല.
മല്യ കഴിഞ്ഞ സെപ്തംബറിൽ ലണ്ടനിലെ കോടതിയിൽ ഹാജരാവുകയും ഇന്ത്യയിലേക്ക് തിരിച്ചു മടങ്ങാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കിങ്ഫിഷൻ ഗ്രൂപ്പിെൻറ മേധാവിയായിരുന്ന മല്യ ലണ്ടനിൽ നടന്ന ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിൽ കമ്പനി ലോഗോ പരസ്യമായി നൽകുന്നതിന് 2 ലക്ഷം യു.എസ് ഡോളർ റിസർവ് ബാങ്കിെൻറ അനുമതിയില്ലാരെ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് കൈമാറിയെന്നാണ് കേസ്. യൂറോപ്യൻ രാജ്യങ്ങളിൽ 1996,1997,1998 എന്നീ വർഷങ്ങളിലായി നടന്ന ഫോർമുല വൺ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലും കിങ്ഫിഷർ ബ്രാൻഡിെൻറ പ്രചരാണാർത്ഥം ഇതേ രീതിയിൽ മല്യ പണം കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.