മല്യയുടെ മദ്യനിർമാണ കേന്ദ്രത്തിലേക്ക് കോയമ്പത്തൂരിൽ നിന്ന് വെള്ളം കടത്ത്
text_fieldsകോയമ്പത്തൂർ: വിജയ് മല്യ ചെയർമാനായ പാലക്കാെട്ട മദ്യനിർമാണ യൂനിറ്റിലേക്ക് കോയമ്പത്തൂരിലെ ജലാശയങ്ങളിൽനിന്ന് വെള്ളം കടത്തുന്നു. കുടിവെള്ളക്ഷാമത്താൽ പൊറുതിമുട്ടുന്ന കോയമ്പത്തൂർ മേഖലയിൽനിന്ന് അനധികൃതമായി ജലമൂറ്റിയെടുത്താണ് ടാങ്കർലോറികളിൽ അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ മദ്യനിർമാണ കമ്പനികളിലെത്തിക്കുന്നത്.
പാലക്കാെട്ട ഒരു കമ്പനിയിലേക്കാണ് മുഖ്യമായും ജലം മോഷ്ടിച്ച് കടത്തുന്നത്. ഇൗയിടെ മലമ്പുഴ ഡാമിൽനിന്ന് ഇൗ സ്ഥാപനത്തിേലക്ക് വെള്ളം കടത്തുന്നത് വാർത്തയായേതാടെയാണ് കോയമ്പത്തൂർ മേഖലയിൽനിന്ന് വെള്ളം കൊണ്ടുപോകാൻ തുടങ്ങിയത്. കോയമ്പത്തൂർ കോർപറേഷെൻറയും തമിഴ്നാട് പൊതുമരാമത്ത് വകുപ്പിെൻറയും സംയുക്ത നിയന്ത്രണത്തിലുള്ള സിംഗാനല്ലൂർ കുളത്തിൽനിന്നാണ് സ്വകാര്യ ഏജൻസി വെള്ളം ശേഖരിക്കുന്നത്.
ഇതിനുപുറമെ അത്തിക്കടവിൽനിന്നും ഇവിടെ നിന്നുള്ള കുഴൽക്കിണറിൽനിന്നും ഇവർ വെള്ളമെടുക്കുന്നു. സിംഗാനല്ലൂർ, പള്ളപാളയം എന്നിവിടങ്ങളിലെ പ്ലാൻറുകളിൽ റിവേഴ്സ് ഒാസ്മോസിസ് (ആർ.ഒ) സംവിധാനത്തിൽ ശുദ്ധീകരിച്ചാണ് ജലം പാലക്കാെട്ടത്തിക്കുന്നത്. മറ്റൊരു ഏജൻസി, ആളിയാർ ഡാമിൽനിന്ന് ജലം മോഷ്ടിച്ചാണ് കമ്പനിക്ക് വിൽക്കുന്നത്. ഡാമിൽനിന്ന് പൈപ്പ്വഴി സ്വകാര്യ ടാങ്കിലെത്തിക്കും.
ഇവിടെനിന്ന് ടാങ്കർ ലോറികളിൽ നിറച്ച് പൊള്ളാച്ചി വഴി അതിർത്തി കടത്തും. 24,000 ലിറ്റർ ടാങ്കർ വെള്ളത്തിന് 7,000 രൂപയാണ് സ്വകാര്യ ഏജൻസികൾ ഇൗടാക്കുന്നത്. ദിനംപ്രതി ഇരുപതിലധികം ടാങ്കർ ലോറികളിലാണ് വെള്ളം കൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.