ഇന്ത്യ-ഒാസീസ് മത്സരം കാണാനെത്തിയ മല്യയെ വളഞ്ഞിട്ട് കള്ളനെന്ന് വിളിച്ച് ഇന്ത്യക്കാർ -വിഡിയോ
text_fields
ലണ്ടൻ: ലോകകപ്പിൽ ഇന്ത്യ-ഒാസീസ് മത്സരം കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യക്കെതിരെ ‘കള്ളൻ’ എന്ന് ആക്രോശിച്ച് ഇന്ത്യൻ സംഘം. കെന്നിങ്ടൺ ഒാവൽ സ്റ്റേഡിയത്തിൽ നിന്ന് കളി കണ്ട് മടങ്ങു കയായിരുന്ന മല്യയെ തിരിച്ചറിഞ്ഞ ഇന്തൻ പൗരൻമാരുടെ സംഘം ‘നിങ്ങൾ കള്ളനാണ്’ എന്ന് മുദ്രാവാക്യം മുഴക്കി വളയുകയ ായിരുന്നു.
ഇന്ത്യയിൽ 9000 കോടിയുടെ തട്ടിപ്പ് കേസിൽ പ്രതിയായ മല്യ മകൻ സിദ്ധാർഥിനൊപ ്പമാണ് കളി കാണാനെത്തിയത്. എന്നാൽ സ്റ്റേഡിയത്തിെൻറ പുറത്തിറങ്ങുന്ന വഴിയിൽ മല്യയെ ഇന്ത്യയിൽ നിന്നെത്തിയ കാണികൾ തടയുകയായിരുന്നു. ഒരു മനുഷ്യനെന്ന നിലയിൽ സ്വന്തം രാജ്യത്തോട് ചെയ്തതിൽ മാപ്പ് ചോദിക്കണമെന്നും ആളുകൾ വിളിച്ചു പറഞ്ഞു.
‘ആളുകൾ വളഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന അമ്മയെ സുരക്ഷിതമാക്കാനാണ് ശ്രമിച്ചത്. കേസിൽ ജൂലൈയിൽ വിചാരണ നടക്കാൻ പോവുകയാണ്. അത് സംബന്ധിച്ച് പ്രതികരിക്കാനില്ല’ - മല്യ വാർത്താ ഏജൻസിയോട് പറഞ്ഞു.
#WATCH London, England: Vijay Mallya says, "I am making sure my mother doesn't get hurt", as crowd shouts "Chor hai" while he leaves from the Oval after the match between India and Australia. pic.twitter.com/ft1nTm5m0i
— ANI (@ANI) June 9, 2019
മകനൊപ്പം ക്രിക്കറ്റ് മത്സരം കാണുന്നതിെൻറ ചിത്രം മല്യ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
മല്യയെ ഇന്ത്യക്ക് കൈമാറുന്നതിന് വെസ്റ്റ്മിനിസ്റ്റർ കോടതി കഴിഞ്ഞ ഡിസംബറിൽ ഉത്തരവിട്ടിരുന്നു. ഇതിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഫെബ്രുവരിയിൽ ഒപ്പുവെക്കുകയും ചെയ്തു.
എന്നാൽ, ഇതിനെതിരെ മല്യ ഹൈകോടതിയിൽ അപ്പീൽ നൽകി. ഇതിൽ ജൂലൈ രണ്ടിന് വാദംകേൾക്കും. ഇതും തള്ളിയാൽ മല്യക്ക് യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.