പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കൽ: വിജയ് മല്ല്യക്ക് കോടതി സമൻസ്
text_fieldsമുംബൈ: ആഗസ്റ്റ് 27ന് മുമ്പ് കോടതി മുമ്പാകെ ഹാജരാകാൻ മദ്യരാജാവ് വിജയ് മല്യക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതിയുടെ സമൻസ്. 9000 കോടിയുടെ ബാങ്ക്തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) അപേക്ഷപ്രകാരം സാമ്പത്തിക പിടികിട്ടാപ്പുള്ളികളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒാർഡിനൻസ് പ്രകാരമാണ് ഉത്തരവ്.
കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യംചെയ്യുന്ന പ്രത്യേക ജഡ്ജി എം.എസ്. അസ്മിയുടേതാണ് ഉത്തരവ്. മല്യക്കെതിരെ രണ്ടാമത്തെ കുറ്റപത്രം ഫയൽ ചെയ്യുകയും ജൂൺ 22ന് സാമ്പത്തിക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നൽകുകയും ചെയ്തതിനെ തുടർന്നാണ് ഉത്തരവ്. ബാങ്ക്വായ്പ തട്ടിപ്പുകാരെ കൈകാര്യംചെയ്യുന്നതിന് അടുത്തിടെ മോദി സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസ് പ്രകാരമുള്ള ആദ്യ ഉത്തരവാണിത്.
12,500 കോടി രൂപ മൂല്യമുള്ള മല്യയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ നടപടിയെടുക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി മുമ്പാകെ ഹാജരായില്ലെങ്കിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യും. നേരത്തേ, ഇ.ഡി ഫയൽ ചെയ്ത രണ്ട് കേസുകളിൽ മല്യക്കെതിരെ ജാമ്യമില്ലാ വാറൻറുകൾ പുറപ്പെടുവിച്ചിരുന്നു. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസും മറ്റ് സ്ഥാപനങ്ങളും ചേർന്ന് യു.പി.എ സർക്കാറിെൻറ കാലത്ത് വിവിധ ബാങ്കുകളിൽനിന്ന് 9990 കോടി രൂപയുടെ വായ്പയെടുത്ത് തിരികെ അടക്കാതിരുന്നതാണ് കേസ്.
ബാങ്ക്വായ്പ എടുത്ത് തിരിച്ചടക്കാത്തവർക്ക് ഉദാഹരണമാക്കി തന്നെ എൻഫോഴ്സ്മെൻറ് വിഭാഗം മാറ്റിയെന്നും തെൻറ ഭാഗം വ്യക്തമാക്കി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചിട്ട് മറുപടി ലഭിച്ചില്ലെന്നും ഈയിടെ മല്യ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.