മല്യ ബ്രിട്ടനിലെ കോടതിയിൽ; വിചാരണ തുടങ്ങി
text_fieldsലണ്ടൻ: 9000 കോടിയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്കെതിരായ കേസിൽ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ വാദം തുടങ്ങി. മല്യയെ വിട്ടുകിട്ടാൻ ഇന്ത്യക്കുവേണ്ടി ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവിസാണ് (സി.പി.സി) ലണ്ടൻ കോടതിയിൽ കേസ് വാദിക്കുന്നത്. മല്യ സ്കോട്ട്ലൻഡ്യാർഡ് പൊലീസിെൻറ പിടിയിൽ ആയെങ്കിലും ഏപ്രിൽ മുതൽ 650,000 പൗണ്ടിെൻറ ജാമ്യത്തിലാണ്. ജാമ്യം തീർന്ന തിങ്കളാഴ്ച അദ്ദേഹം കോടതിയിൽ ഹാജരാവുകയായിരുന്നു.
2016 മാർച്ചിലാണ് മല്യ രാജ്യം വിട്ടത്. മല്യയെ വിട്ടുതരണമെന്ന ഇന്ത്യയുടെ അപേക്ഷ നിരസിച്ച ബ്രിട്ടീഷ് കോടതി ഇവിടെ വെച്ചുതന്നെ വിചാരണ നടത്താൻ തീരുമാനിക്കുകയായിരുന്നു. സി.ബി.െഎയുടെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും സംയുക്ത സംഘം കേസിനുള്ള വൻ സന്നാഹങ്ങളുമായി ലണ്ടനിൽ എത്തിയിട്ടുണ്ട്. ഇവർ സി.പി.സിക്കുവേണ്ട സഹായം നൽകും.
ഇന്ത്യൻ പൊതുമേഖല ബാങ്കുകളെ എങ്ങനെയെല്ലാം മല്യ കബളിപ്പിച്ചുവെന്നതും വായ്പകൾ കിങ്ഫിഷർ എയർലൈൻസിലേക്ക് എങ്ങനെ വഴിമാറ്റിയെന്നതുമടക്കം 2000 പേജ് വരുന്ന രേഖകൾ കൈവശമുണ്ടെന്ന് സി.ബി.െഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ബ്രിട്ടനിലെ വിലപിടിപ്പുള്ള ക്രിമിനൽ അഭിഭാഷക െക്ലയർ മോണ്ട്ഗോമെറിയാണ് മല്യക്കുവേണ്ടി ഹാജരാകുന്നത്. ഇൗമാസം 14നാണ് വിചാരണ അവസാനിക്കുക. എന്നാൽ മല്യക്ക് ഉയർന്ന കോടതികളിൽ അപ്പീൽ നൽകാനുള്ള അവകാശമുള്ളതിനാൽ കേസ് അനന്തമായി നീളാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.