മല്യയെ കൈമാറുന്ന നടപടി വേഗത്തിലാക്കണം –ഇന്ത്യ
text_fields ന്യൂഡൽഹി: ബാങ്ക് വായ്പ തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ കൈമാറുന്ന നടപടി വേഗത്തിലാക്കണമെന്ന് ഇന്ത്യ ബ്രിട്ടീഷ് സർക്കാറിനോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയത്തിലെ സെക്രട്ടറി പാസ്റ്റി വിൽകിൻസണുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷി നടത്തിയ ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്.
ഒരു വർഷം മുമ്പ് ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 9,000 കോടി കടമെടുത്ത് മുങ്ങിയ മല്യയെ ഒരു മാസംമുമ്പാണ് സ്േകാട്ട്ലൻഡ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. കുറ്റവാളികളെ കൈമാറാനുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഇന്ത്യ നടത്തിയ ആവശ്യത്തെ തുടർന്നായിരുന്നു നടപടി.
ജാമ്യം നേടി പുറത്തിറങ്ങിയ മല്യ ലണ്ടനിലെ കോടതിയിൽ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി ബ്രിട്ടനിലെ ക്രൗൺ േപ്രാസിക്യൂഷൻ സർവിസ് എന്ന സ്ഥാപനമാണ് കേസ് വാദിക്കുന്നത്. മല്യയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള നിയമ നടപടികൾ വേഗത്തിലാക്കണമെന്നും രാജിവ് മെഹ്രിഷി ആവശ്യപ്പെട്ടിട്ടുണ്ട്.ബ്രിട്ടൻ ആവശ്യപ്പെടുകയാണെങ്കിൽ ഇന്ത്യയിലുള്ള കുറ്റവാളികളായ ബ്രിട്ടീഷുകാരെ ഉടൻ കൈമാറും. സുരക്ഷാ വിഷയങ്ങളിലെ സഹകരണവുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്രങ്ങൾക്കിടയിൽ ജൂലൈയിൽ ധാരണപത്രം ഒപ്പുവെക്കും.രണ്ടുമണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ബ്രിട്ടനിൽ തലപൊക്കുന്ന സിഖ് തീവ്രവാദവും െഎ.എസ് തീവ്രവാദവും വിഷയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.