350 കോടി അനുവദിച്ചത് ഐ.ഡി.ബി.ഐ മേധാവി-വിജയ് മല്യ രഹസ്യ കൂടിക്കാഴ്ചക്ക് പിന്നാലെ
text_fieldsന്യൂഡല്‍ഹി: ഐ.ഡി.ബി.ഐ ബാങ്ക് രണ്ടു ഘട്ടങ്ങളിലായി കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് അനുവദിച്ച 350 കോടിയുടെ പിന്നാമ്പുറം വെളിപ്പെടുത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയും ഐ.ഡി.ബി.ഐ മുന്‍ മേധാവിയും തമ്മില്‍ നടത്തിയ ‘അവധി ദിന’ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഉടനടി ഇത്രയും തുക മല്യക്ക് അനുവദിച്ചതെന്നും ഇരു കമ്പനികളും ഇക്കാര്യത്തില്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയതായും ഇ.ഡി വ്യക്തമാക്കി. മല്യയുടെ സാമ്പത്തിക വെട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇ.ഡിയുടെ വെളിപ്പെടുത്തല്‍.
പ്രവര്‍ത്തനം നിലച്ച എയര്‍ലൈന്‍സിന്‍െറ ഉടമയായ മല്യ രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു എന്നും വായ്പ തിരിച്ചടക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമുള്ള കാര്യം വ്യക്തമായിട്ടും ഐ.ഡി.ബി.ഐ മേധാവി വായ്പ അനുവദിച്ചതായാണ് ഇ.ഡി കണ്ടത്തെിയത്. ബാങ്കിന്‍െറ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവ് സംംഭവിച്ചുവെന്നും ഇ.ഡി പറയുന്നു. ബാങ്ക് മല്യക്ക് നല്‍കിയ മൊത്തം വായ്പ 860.92 കോടിയോളം വരും. ഇതില്‍ 150 കോടി 2009 ഒക്ടോബര്‍ ഏഴിനും 200 കോടി നവംബര്‍ നാലിനുമാണ് അനുവദിച്ചത്. ബാങ്കിന്‍െറ അവധി ദിവസമായിരുന്നു മല്യയും അന്നത്തെ സി.എം.ഡി ആയിരുന്ന യോഗേഷ് അഗര്‍വാളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. കേസില്‍ അഗര്‍വാളിനെയും മറ്റ് ഏഴു പേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മല്യ തന്‍െറ ഓഫിസിലേക്ക് ഫോണ്‍ ചെയ്തുവെന്നും അടിയന്തരമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ അഗര്‍വാള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
എന്നാല്‍, അടുത്തദിവസം അവധി ദിനമാണെന്ന് അറിയിച്ചപ്പോള്‍ നീട്ടിവെക്കാനാവില്ളെന്നും തൊട്ടടുത്ത ദിവസം വൈകീട്ട് അടിയന്തരമായി മുംബൈ വിടുമെന്നും അവധിദിനം എന്നത് മാറ്റിവെച്ച് കൂടിക്കാഴ്ച അനുവദിച്ചാല്‍ താന്‍ നന്ദിയുള്ളവനായിരിക്കുമെന്നും മല്യ പറഞ്ഞതായി അഗര്‍വാള്‍ അറിയിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആണെന്നും ഇനി പറക്കണമെങ്കില്‍ അടിയന്തരമായ സഹായം അനുവദിക്കണമെന്നും മല്യ പറഞ്ഞുവെന്നും ആ കൂടിക്കാഴ്ചയില്‍ തനിക്കൊപ്പം ബാങ്കിന്‍െറ മുന്‍ എം.ഡിയും നിലവിലെ ഉപദേശകനുമായ വ്യക്തി ഉണ്ടായിരുന്നുവെന്നും അഗര്‍വാള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.