കന്യാകുമാരി ലോക്സഭ ഉപതെരഞ്ഞെടുപ്പ്: വിജയ്വസന്ത് കോൺഗ്രസ് സ്ഥാനാര്‍ഥി
text_fieldsനാഗര്‍കോവില്‍: കന്യാകുമാരി ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.പിയായിരുന്ന എച്ച്. വസന്തകുമാറിെൻറ മകന് വിജയ്കുമാര്‍ എന്ന വിജയ്വസന്തിനെ കോൺഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
വിജയ്വസന്തിന് ഇത് കന്നിയങ്കമാണ്. കന്യാകുമാരി അഗസ്തീശ്വരം സ്വദേശിയായ വിജയ്വസന്ത് സിനിമാനടനും വസന്ത്് ആൻഡ് കോയുടെ ഡയറക്ടറുമാണ്.
പിതാവിെൻറ മരണശേഷം അദ്ദേഹം എ.ഐ.സി.സി അംഗമായും കോൺഗ്രസ് തമിഴ്നാട് ഘടകം ജനറല്‍സെക്രട്ടറിയായും നിയമിതനായിരുന്നു. വിദ്യാര്‍ഥി കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോൺഗ്രസ് കിള്ളിയൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായി നിലവിലെ എം.എല്‍.എ എസ്. രാജേഷ്കുമാറിന് വീണ്ടും അവസരം നല്‍കിയുണ്ട്.
എന്നാല്‍, വിളവങ്കോട്, കുളച്ചല്‍ എന്നീ മണ്ഡലങ്ങളിലെ നിലവിലെ എം.എല്‍.എമാരായ ഡോ. വിജയധരണി, ജെ.ജി. പ്രിന്‍സ് എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയതോടെ അവിടെ അനിശ്ചിതത്വം തുടരുകയാണ്.
ബി.ജെ.പി നാഗര്‍കോവിലില്‍ എം.ആര്. ഗാന്ധിയെയും കുളച്ചലില്‍ പി. രമേഷിനെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. എന്നാല്‍, വിളവങ്കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.