നടൻ വിജയകാന്തിെൻറ പാർട്ടി അണ്ണാ ഡി.എം.കെയുമായി സഖ്യം ചേർന്നു
text_fieldsചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ നടൻ വിജയകാന്തിെൻറ ഡി.എം.ഡി.ക െ തമിഴ്നാട് ഭരണ കക്ഷിയായ അണ്ണാ ഡി.എം.െകയുമായി സഖ്യമുണ്ടാക്കി. സംസ്ഥാനെത്ത 39 പാർലമെൻററി സീറ്റുകളിൽ നാലെണ ്ണത്തിൽ ഡി.എം.ഡി.കെ മത്സരിക്കാനും തീരുമാനമായി.
െചന്നെയിൽ വെച്ചാണ് സഖ്യമുണ്ടാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, വിജയകാന്ത്, ഭാര്യയും ഡി.എം.ഡി.കെ ട്രഷററുമായ പ്രേമലത എന്നിവരാണ് സഖ്യ ചർച്ചയിൽ പെങ്കടുത്തത്. അണ്ണാ ഡി.എം.കെ നേരത്തെ ബി.ജെ.പിയുമായി സഖ്യം ചേർന്നിരുന്നു.
സീറ്റ് സംബന്ധമായ തർക്കങ്ങൾക്ക് ഒടുവിലാണ് സഖ്യത്തിന് തീരുമാനമായത്. ഏഴ് ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റുമായിരുന്നു പാർട്ടിയുടെ ആവശ്യം. നാല് സീറ്റുകൾ വിട്ടുകൊടുക്കാനാണ് അണ്ണാ ഡി.എം.കെ തയാറായത്. കൂടുതൽ സാധ്യതകൾ തേടി ഡി.എം.ഡി.കെ സമീപിച്ചതായി ഡി.എം.കെ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നേരന്ദ്രമോദി ചെൈന്നക്ക് സമീപം സഖ്യത്തിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തപ്പോൾ ഡി.എം.ഡി.കെ വിട്ടു നിന്നിരുന്നു. സീറ്റ് പങ്കുെവക്കലിൽ തീരുമാനമാകാത്തതാണ് ചടങ്ങ് ഒഴിവാക്കുന്നതിന് ഇടവെച്ചത്.
സഖ്യത്തിെൻറ ഭാഗമായ ബി.ജെ.പി അഞ്ചു സീറ്റുകളിലും പട്ടാളി മക്കൾ കക്ഷി ഏഴ് സീറ്റിലും പുതിയ തമിഴകം(പി.ടി), എൻ.ജെ.പി, എൻ.ആർ കോൺഗ്രസ് എന്നിവർ ഒേരാ സീറ്റിലും മത്സരിക്കും. ഏപ്രിൽ 18നാണ് തമിഴ്നാട്ടിൽ വോെട്ടടുപ്പ്. മെയ് 23ന് ഫലം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.