ഉന്നമിട്ടത് എം.എൽ.എ സ്ഥാനം; കുറ്റകൃത്യങ്ങളെ രാഷ്ട്രീയത്തിനൊപ്പം കൂട്ടിക്കെട്ടി മുന്നൊരുക്കം
text_fieldsഉത്തർപ്രദേശ് പൊലീസിെൻറ തോക്കിന് മുന്നിൽ വികാസ് ദുബെയെന്ന അധോലോക കുറ്റവാളി ഒടുങ്ങുേമ്പാൾ ചർച്ചയാവുന്നത് അയാളുടെ രാഷ്ട്രീയ ഇടപെടലുകൾ കൂടിയാണ്. ജാതി നിർണായക സ്വാധീനം ചെലുത്തുന്ന യു.പി രാഷ്ട്രീയത്തിൽ കൈകരുത്ത് കൊണ്ടാണ് വികാസ് എല്ലാം നേടിയെടുത്തത്.
1990കളുടെ തുടക്കത്തിൽ തുടങ്ങിയ ക്രിമിനൽ ജീവിതം സുരക്ഷിത സ്ഥാനത്തെത്തിക്കാനായി ദുബെ ശ്രമിക്കുേമ്പാഴാണ് പൊലീസ് ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുന്നത്. 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പി ടിക്കറ്റിൽ മൽസരിക്കാനായിരുന്നു ദുബെയുടെ ശ്രമം. കാൺപൂരിലെ ദെഹാട്ട് ജില്ലയിലെ റാനിയ നിയമസഭാ മണ്ഡലത്തിൽ ദുബെയുടെ കൂട്ടാളികൾ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബി.ജെ.പിയിലെ പ്രതിഭ ശുക്ല നിലവിൽ കൈവശം വെച്ചിരിക്കുന്ന സീറ്റ് പിടിച്ചെടുക്കാനായിരുന്നു ദുബെയുടെ നീക്കം.
ഈയടുത്ത് നിരന്തരമായി ബി.ജെ.പിയിലേക്ക് പോകാൻ ദുബെ ശ്രമം നടത്തിയെങ്കിലും പാർട്ടിയിലെ ഉന്നത നേതാവിെൻറ സാന്നിധ്യം ഇതിന് തടസമായി. 1990കളിൽ ആദ്യ കേസിൽ പ്രതിയായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴും ദുബെക്ക് തുണയായത് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിെൻറ പിന്തുണയാണ്. 1993ൽ ബി.ജെ.പി ടിക്കറ്റിലും 96ൽ ബി.എസ്.പി സ്ഥാനാർഥിയായും മൽസരിച്ച് ജയിച്ച ഹരികൃഷ്ണ ശ്രീവാസ്തവയാണ് ദുബെയുടെ രാഷ്ട്രീയഗുരു.
ഏകദേശം ഒരു ലക്ഷം വോട്ടർമാരുൾപ്പെടുന്ന നിരവധി ഗ്രാമങ്ങൾ ഇന്ന് ദുബെയുടെ സ്വാധീനവലയത്തിലാണ്. തെരഞ്ഞെടുപ്പുകൾ വരുേമ്പാൾ രാഷ്ട്രീയനേതാക്കളെല്ലാം ദുബെയെ തേടിയെത്താറുണ്ട്. തിരിച്ച് ഇയാൾ കേസുകളിൽ പെടുേമ്പാൾ രക്ഷക്കെത്തുന്നതും ഇതേ രാഷ്ട്രീയനേതൃത്വമാണ്. 1990കളിൽ ബി.എസ്.പിയിലായിരുന്ന വികാസ് 2012ൽ അഖിലേഷ് തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ എസ്.പിയിലെത്തി. 2017ൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ബി.ജെ.പിയുമായി ഇയാൾ അടുത്ത ബന്ധം പുലർത്തി.
പൊലീസുകാരുടെ മുന്നിൽവെച്ച് മുതിർന്ന ബി.ജെ.പി നേതാവ് സന്തോഷ് ശുക്ലയെ വെടിവെച്ച് കൊന്നതോടെയാണ് ദുബെ പ്രദേശത്തെ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുറപ്പിക്കുന്നത്. നാല് വർഷത്തിന് ശേഷം തെളിവുകളില്ലെന്ന കാരണത്താൽ ദുബെയെ കൊലപാതക കേസിൽ വെറുതെ വിട്ടു. സംഭവത്തിന് സാക്ഷികളായ പൊലീസുകാരിൽ ഒരാളും കോടതിയിലെത്തിയില്ലെന്നത് ദുബെയുടെ സ്വാധീനത്തിെൻറ തെളിവായി.
കഴിഞ്ഞ 20 വർഷമായി യു.പിയിലെ ബിക്രു പഞ്ചായത്തിൽ ആര് മൽസരിക്കണമെന്ന് തീരുമാനിക്കുന്നത് വികാസ് ദുബെയാണ്. സന്തോഷ് ശുക്ലയുടെ കൊലപാതകം നടക്കുന്ന സമയത്ത് ദുബെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. ഗിമുവിൽ നിന്നാണ് ഇയാൾ തെരഞ്ഞെടുക്കപ്പെട്ടത്. 2015 വരെ ദുബെയോ അനുയായികളോ ആയിരുന്നു ഗിമുവിലെ സീറ്റിൽ നിന്ന് മൽസരിച്ചത്. 2015ൽ ഗിമു വനിത സംവരണ വാർഡാക്കിയപ്പോൾ ദുബെയുടെ ഭാര്യ റിച്ച ദുബെ തെരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിച്ചു. ദുബെയും സംഘവും വാർഡിലെ വോട്ടർമാരെ സമീപിച്ച് ഭീഷണി സ്വരത്തിൽ വോട്ട് തേടുകയായിരുന്നു. ഇതോടെ ഒരു പ്രചാരണവും നടത്താതെ റിച്ച ജയിച്ച് കയറി.
കുറ്റകൃത്യങ്ങളെ രാഷ്ട്രീയരംഗത്തേക്ക് ആനയിക്കുകയായിരുന്നു വികാസ് ദുബെ ചെയ്തത്. എം.എൽ.എ സ്ഥാനാർഥിയായി മൽസരിക്കുന്നതിന് മുമ്പ് പ്രദേശത്തെ പൊലീസ് സംവിധാനത്തെ മുഴുവൻ അയാൾ ചൊൽപ്പടിക്ക് നിർത്തിയിരുന്നു. അർധരാത്രി പൊലീസ് നടത്തിയ റെയ്ഡിെൻറ വിവരം പോലും ലഭിക്കാൻ കാരണം ദുബെയുടെ ഈ സ്വാധീനമാണ്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.