'സ്ലംഡോഗ് മില്യണയർ' എഴുത്തുകാരൻ വികാസ് സ്വരൂപിന് ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ്
text_fieldsഒട്ടാവ: നയതന്ത്രജ്ഞനും ഓസ്കർ നേടിയ 'സ്ലംഡോഗ് മില്യണയർ' സിനിമയുടെ രചയിതാവുമായ വികാസ് സ്വരൂപിന് കാനഡ ഗ്വെൽഫ് സർവകലാശാലയുടെ ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ് ആദരം. ഒൺടാരിയൊ പ്രവിശ്യയിൽ നടന്ന യൂനിവേഴ്‌സിറ്റി കോളേജ് ഓഫ് ആർട്‌സിന്‍റെ ബിരുദദാന ചടങ്ങിലായിരുന്നു ആദരിച്ചത്. അതിവിശിഷ്ടമായ ബഹുമതിയെന്ന് സ്വരൂപ് പ്രതികരിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻ ഔദ്യോഗിക വക്താവും 2019 വരെ കാനഡയിലെ ഇന്ത്യൻ ഹൈകമ്മീണറുമായിരുന്നു. അലഹബാദുകാരനായ വികാസ് സ്വരൂപിന്‍റെ പ്രഥമ നോവലായ 'ക്യൂ ആന്‍ഡ് എ'യെ ആസ്പദമാക്കിയാണ് ഓസ്കര്‍ പുരസ്കാരം നേടിയ 'സ്ലംഡോഗ് മില്യണയർ' എന്ന ചിത്രമെടുത്തത്. ഈ നോവല്‍ 43 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആനുകാലിക സംഭവവികാസങ്ങളെ മുന്‍നിര്‍ത്തി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പംക്തി എഴുതാറുണ്ട്.
1986 ഐ.എഫ്.എസ് ബാച്ച് ഓഫിസറായ ഇദ്ദേഹം നേരത്തേ തുര്‍ക്കി, അമേരിക്ക, എത്യോപ്യ, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 മുതലാണ് വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2010 സെപ്തംബറില്‍ യൂനിവേഴ്‌സിറ്റി ഓഫ് സൗത്ത് ആഫ്രിക്ക ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ആന്‍ഡ് ഫിലോസഫി ബിരുദം നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.