നാട്ടുകാർക്ക് എയ്ഡ്സ് ഭീതി: ഹുബ്ബള്ളിയിൽ 36 ഏക്കർ തടാകം വറ്റിക്കുന്നു
text_fieldsബംഗളൂരു: എയ്ഡ്സ് ബാധിതയായ യുവതിയെ തടാകത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെ ത്തിയതിനെ തുടർന്ന് 36 ഏക്കർ തടാകം വറ്റിക്കുന്നു. കാർഷിക മേഖലയായ ഹുബ്ബള്ളി നാവൽഗുണ്ടിലെ മൊറാബയിലാണ് സംഭവം.
ജലത്തിലൂടെ എയ്ഡ്സ് പകരുമെന്ന ഗ്രാമവാസികളുടെ വിശ്വാസം കാരണം വേനലിനായി ശേഖരിച്ച മുഴുവൻ ജലവും നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്. ഹുബ്ബള്ളി-ധാർവാഡ്, ഹാവേരി, ഗദക്, ബാഗൽകോട്ട് ജില്ലകളിലെ രൂക്ഷ കുടിവെള്ള പ്രശ്നത്തിനും കാർഷിക പ്രതിസന്ധിക്കും പരിഹാരമായി മഹാദായി നദിയിൽ കലസ-ബണ്ഡൂരി അണക്കെട്ട് നിർമിച്ച് ജലം മാലപ്രഭ നദിയിലൂടെ തിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മാസങ്ങളായി മേഖലയിൽ സമരമാണ്. സമരത്തിെൻറ പ്രധാന കേന്ദ്രങ്ങളിലൊന്നുകൂടിയാണ് നാവൽഗുണ്ട്.
നാവൽഗുണ്ട് താലൂക്കിലെ ഏറ്റവും വലിയ തടാകമാണ് മൊറാബ. പ്രദേശത്തിെൻറ ഏക കുടിവെള്ള ആശ്രയവും. എന്നാൽ, ഒരാഴ്ച മുമ്പ് എയ്ഡ്സ് ബാധിച്ച യുവതി തടാകത്തിൽ ആത്മഹത്യ ചെയ്തതോടെ ഭീതിയിലായ നാട്ടുകാർ തടാകം വറ്റിക്കാൻ തീരുമാനിക്കുകയായിരുന്നു. വലിയ മോേട്ടാറുകൾ ഉപയോഗിച്ച് അഞ്ചുദിവസമായി വെള്ളംവറ്റിക്കുകയാണ്. ഇതോടെ, ഗ്രാമവാസികൾ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച് മാലപ്രഭ കനാലിൽനിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
എയ്ഡ്സ് ജലത്തിലൂടെ പകരില്ലെന്ന് ബോധവത്കരണം നൽകിയെങ്കിലും ഭീതിയിലാണ് നാട്ടുകാരെന്ന് ധാർവാഡ് ജില്ലാ ആരോഗ്യ ഒാഫിസർ ഡോ. രാജേന്ദ്ര ദൊഡ്ഡാമണി പറഞ്ഞു. എച്ച്.െഎ.വി ൈവറസ് ശരീരത്തിലെ സ്രവങ്ങളിൽനിന്ന് നേരിട്ടുമാത്രമേ പകരൂ. അന്തരീക്ഷത്തിലെ വായുവിലോ ജലത്തിലോ ഇൗ രോഗാണുക്കൾക്ക് ജീവിക്കാനാവില്ല. നവംബർ 29നാണ് യുവതിയെ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.