സഹിക്കാൻ വയ്യ; കുരങ്ങന്മാരെ കൊല്ലാൻ ഷൂട്ടറുടെ സഹായം തേടി ഛത്തീസ്ഗഡ് ഗ്രാമീണർ
text_fieldsകബിർധാൻ: കൃഷിനാശം വരുത്തുകയും ഗ്രാമവാസികൾക്ക് നിരന്തര ശല്യവുമായിത്തീർന്ന കുരങ്ങന്മാരെ കൊല്ലാൻ ഷൂട്ടറുടെ സഹായം തേടിയ ഛത്തീസ്ഗഡിലെ കോത്താരി നിവാസികൾക്കെതിരെ കേസെടുത്ത് സർക്കാർ.
ഗ്രാമീണർ കുരങ്ങന്മാരെ കൊന്നൊടുക്കാൻ ഷൂട്ടറെ വാടകക്കെടുത്തുവെന്നാണ് വനം വകുപ്പിന്‍റെ ആരോപണം. ഇതേക്കുറിച്ച് വിവരം ലഭിച്ച വകുപ്പ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും റേഞ്ചർമാരെ കോത്താർ ഗ്രാമത്തിലേക്ക് അയക്കുകയും ചെയ്തു. ഈ സംഘം ഗ്രാമത്തിൽ നിന്ന് കുരങ്ങന്മാരുടെ ജഡങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വെടിയുണ്ടകൾ കണ്ടെത്തിയായും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
'ഗ്രാമവാസികൾ ഷൂട്ടറെ വാടകക്കെടുത്തു. ഒളിവിലായിരുന്ന ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എയർഗൺ കൊണ്ടാണ് കുരങ്ങന്മാരെ കൊന്നത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും-' ഫോറസ്റ്റ് ഡിവിഷണൽ ഓഫിസർ പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമമനുസരിച്ച് കുരങ്ങന്മാരെ കൊല്ലുന്നത് നിയമലംഘനമാണെന്ന് ഗ്രാമവാസികളെ ബോധവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.