Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിനയ് കുമാർ സക്സേന...

വിനയ് കുമാർ സക്സേന ഡൽഹി ലഫ്റ്റനന്‍റ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
വിനയ് കുമാർ സക്സേന ഡൽഹി ലഫ്റ്റനന്‍റ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
cancel
Listen to this Article

ന്യൂഡൽഹി: ഡൽഹിയുടെ പുതിയ ലഫ്റ്റനന്‍റ് ഗവർണറായി വിനയ് കുമാർ സക്സേന സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാംഖി സത്യവാചകം ചൊല്ലിക്കൊടുത്തു. നേരത്തെ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ചെയർമാനായിരുന്നു സക്സേന.

വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് മുൻ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ മെയ് 18ന് രാജിവെക്കുകയായിരുന്നു. മെയ് 23നാണ് വിനയ് കുമാർ സക്സേനയെ പുതിയ ലഫ്റ്റനന്‍റ് ഗവർണറായി കേന്ദ്രസർക്കാർ നിയമിച്ചത്.

രാജ് നിവാസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മന്ത്രിസഭാ അംഗങ്ങൾ, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ഡൽഹിയിലെ എം.പിമാർ, എം.എൽ.എമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lt GovernorDelhiVinai Kumar Saxena
News Summary - Vinai Kumar Saxena takes oath as Lt Governor of Delhi
Next Story