ബംഗാളിലേത് മനുഷ്യാവകാശ ലംഘനമെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: മനുഷ്യാവകശ ലംഘനമാണ് പശ്ചിമ ബംഗാളിൽ നടക്കുന്നതെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. ബംഗാളിെല പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യണെമന്ന് മനുഷ്യാവകാശ സംഘടനകളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ പാർട്ടി പ്രവർത്തകരുടെ മേൽ അക്രമ സംഭവങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ലോകത്തെവിെടയും ഇത്തരം അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ രാഷ്ട്രീയ അതിക്രമങ്ങൾക്ക് ഇരയായവരുെട കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറുമാസമായി അരങ്ങേറിയ രാഷ്ട്രീയ അക്രമങ്ങളിലെ ഇരകളെ താൻ സന്ദർശിച്ചു. ധാരാളം പേർ െകാല്ലപ്പെട്ടു, പലർക്കും പരിക്കേറ്റു, സ്വത്തുവകകളെല്ലാം നശിപ്പിക്കപ്പെട്ടു. ഭരണ കക്ഷിയായ തൃണമൂൽ കോൺഗ്രസിെൻറ ആശയങ്ങളെ അവർ പിന്തുണക്കാത്തതു കൊണ്ട് മാത്രമാണ് ഇെതല്ലാം സംഭവിച്ചത്. ഇതാണോ ടാഗോറിെൻറ ബംഗാൾ ? ഇതാണോ വിവേകാനന്ദെൻറ ബംഗാൾ? ഇവിെട തൃണമൂലിലല്ലാതെ മറ്റ് രാഷ്്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കാൻ ആർക്കും സ്വാതന്ത്ര്യമില്ലെ എന്നും അദ്ദേഹം ചോദിച്ചു.
ഇത്തരം കലുഷിതമായ സാഹചര്യത്തിൽ ബംഗാളിൽ വികസനം ഉണ്ടാവുകയില്ല. ഇടതു മുന്നണി ഭരണത്തിൽ ഇത്തരം അക്രമങ്ങൾ അരങ്ങേറുന്നുെവന്ന് പറഞ്ഞാണ് തൃണമൂൽ അധികാരത്തിലേറിയത്. അവരും ഇടതിെൻറ പാത സ്വീകരിക്കുകയാണ്. ഇത്തരം അക്രമ സംഭവങ്ങൾ കൊണ്ട് ബി.ജെ.പിയുടെ വളർച്ച തടയാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.