മൈസൂരുവിൽ മാധ്യമപ്രവർത്തകന് ഹിന്ദുത്വ പ്രവർത്തകരുടെ മർദനം
text_fieldsബംഗളൂരു: മൈസൂരുവിൽ ഹിന്ദു ജാഗരൺ വേദികെയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഉറുദു മാധ്യമപ്രവർത്തകന് മർദനം. ഉറുദു ന്യൂസ് വെബ്സൈറ്റായ ദ ഡെയ്ലി കൗസർ ചീഫ് എഡിറ്റർ മുഹമ്മദ് സഫ്ദർ കൗസർ (49)നാണ് മർദനമേറ്റത്. മൈസൂരു കോട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.
അനധികൃതമായി നിർമിച്ച ആരാധനാലയങ്ങൾ സുപ്രീംേകാടതി നിർദേശത്തെ തുടർന്ന് പൊളിച്ചതിനെതിരെയായിരുന്നു ഹിന്ദു ജാഗരൺവേദികെയുടെ പ്രതിഷേധം അരങ്ങേറിയത്. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാരോപിച്ച് ബി.ജെ.പി. സര്‍ക്കാറിനെതിരെയും മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖറിനെതിരെയും, എസ്.എ. രാമദാസ് എം.എല്‍.എക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.
മൈസൂരു നഞ്ചൻകോട് ഹുച്ചഗനി വില്ലേജിലെ പുരാതനമായ മഹാദേവമ്മ ക്ഷേത്രം പൊളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ വേദികെയുടെ നേതാവായ ജഗദീഷ് കാരന്തിെൻറ പ്രസംഗം മാധ്യമപ്രവർത്തകൻ റെക്കോഡ് ചെയ്തത് പ്രവർത്തകർ തടയുകയായിരുന്നു. പൊലിസ് നോക്കിനിൽക്കെ മാധ്യമപ്രവർത്തകെന കൈയേറ്റം ചെയ്ത പ്രതിഷേധക്കാർ റെക്കോഡ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് തന്നെ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി സമീപത്തെ ക്ഷേത്രത്തിലെ മുറിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ മൈസൂർ ജില്ലാ ജേണലിസ്റ്റ് അസോസിയേഷൻ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മൈസൂരു സിറ്റി പൊലീസ് കമീഷണർ ഡോ. ചന്ദ്രഗുപ്തയോട് ആവശ്യപ്പെട്ടു. മർദനവുമായി ബന്ധപ്പെട്ട് മുഹമ്മദ് സഫ്ദർ കൗസർ ദേവരാജ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.