കന്യാസ്ത്രീകൾക്ക് എതിരെ അക്രമം: നിലപാട് വിവേചനം –രണ്‍ദീപ് സിങ് സുര്‍ജേവാല
text_fieldsകൊച്ചി: ട്രെയിന്‍ യാത്രക്കിടെ യു.പിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിെൻറ നിലപാട് ന്യൂനപക്ഷങ്ങളോട് ബി.ജെ.പിയുടെ വിവേചനമാണ് തുറന്നുകാട്ടുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന രാജ്യത്ത് ബി.ജെ.പി സ്വന്തം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ മുന്‍ എം.പി ജോയ്സ് ജോര്‍ജിെൻറ പരാമര്‍ശം അവരുടെ സ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണം.
നിലവില്‍ പുറത്തുവരുന്ന സര്‍വേ ഫലങ്ങൾ തെറ്റിച്ച് യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.