ജെ.എൻ.യുവിലെ അതിക്രമം; പൊലീസിന് ക്ലീൻ ചീറ്റ്
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) കാമ്പസിനും വിദ്യാർഥികൾക്കും നേരെ എ.ബി.വി.പി പ്രവർത്തകർ അതിക്രമം നടത്തിയേപ്പാൾ തടയാതെ നോക്കിനിന്ന ഡൽഹി പൊലീസിന് ക്ലീൻ ചീറ്റ്.
കഴിഞ്ഞ ജനുവരി അഞ്ചിന് മുഖംമൂടി ധരിച്ച് പുറത്തുനിന്നെത്തിയ നൂറോളം എ.ബി.വി.പി പ്രവർത്തകർ വടികളും ഇരുമ്പു ദണ്ഡുകളുമായി കാമ്പസിൽ കയറി വിദ്യാർഥികളെയും അധ്യാപകരെയും ക്രൂരമായി ആക്രമിക്കുകയും ഹോസ്റ്റൽ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് വീഴ്ച അന്വേഷിക്കാൻ നിയമിച്ച ഡല്ഹി ജോയൻറ് കമീഷണർ ഷാലിനി സിങ്ങിെൻറ നേതൃത്വത്തിലുള്ള സമിതി ഡൽഹി പൊലീസിന് ക്ലീൻ ചീറ്റ് നൽകിയിരിക്കുന്നത്. അതിക്രമത്തിൽ വിദ്യാർഥികളും അധ്യാപകരുമടക്കം 36 പേർക്ക് പരിക്കേറ്റിരുന്നു. അക്രമം നടക്കുേമ്പാൾ പുറത്തു നോക്കിനിന്ന പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്.
പ്രധാന കവാടത്തിനടുത്തുള്ള പൊലീസ് സന്നാഹത്തിന് മുന്നിലൂടെയാണ് ആക്രമികൾ കാമ്പസിൽ പ്രവേശിച്ചത്. തുടർന്ന് നാലു മണിക്കൂറോളം അതിക്രമികൾ കാമ്പസിൽ അഴിഞ്ഞാടുകയായിരുന്നു. എന്നാൽ, പൊലീസ് പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കി എന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. കാമ്പസ് അതിക്രമവുമായി ബന്ധപ്പെട്ട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആക്രമികളിൽ പലരേയും വിദ്യാർഥികൾ തിരിച്ചറിഞ്ഞിരുന്നു. കൂടാതെ, അക്രമത്തിന് മുന്നോടിയായി ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിെൻറ വിവരങ്ങളും പുറത്തുവന്നു. എന്നിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയാറായിട്ടില്ല. ജാമിഅ മില്ലിയ കാമ്പസിൽ കയറി പൊലീസ് നടത്തിയ അതിക്രമത്തിനും നേരെത്തെ മറ്റൊരു കമ്മിറ്റി ക്ലീൻ ചീറ്റ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.