ശമ്പളമില്ല; ഐ ഫോൺ ഫാക്ടറിയിൽ ജീവനക്കാരുടെ അക്രമം, 80 പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: യഥാസമയം വേതനം നൽകാത്തതിലും അമിതജോലിയെടുപ്പിക്കുന്നതിലും പ്രതിഷേധിച്ച് കർണാടക കോലാറിലെ ഐ ഫോൺ നിർമാണ ഫാക്ടറിക്കുനേരെ ജീവനക്കാരുടെ അക്രമം. െഎഫോൺ നിർമാണത്തിന് കരാർ ഏറ്റെടുത്ത തായ്വാൻ കമ്പനിയായ വിസ്ട്രൺ കോർപറേഷെൻറ കോലാർ നരസിപുരയിലെ നിർമാണ യൂനിറ്റിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.
രാവിലത്തെ ഷിഫ്റ്റ് ആരംഭിക്കുന്നതിന് മുെമ്പ പ്രതിഷേധവുമായി ഫാക്ടറി പരിസരത്ത് തടിച്ചുകൂടിയ ആയിരത്തിലേറെ ജീവനക്കാർ കെട്ടിടത്തിനുനേരെ കല്ലെറിയുകയും ഫർണിച്ചറുകളും അസംബ്ലി യൂനിറ്റും നശിപ്പിക്കുകയും ചെയ്തു. രണ്ട് വാഹനങ്ങൾ കത്തിക്കാൻ ശ്രമിച്ചതായും അറിയുന്നു. വിവരമറിഞ്ഞെത്തിയ നരസിപുര പൊലീസ് ജീവനക്കാരെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തി.
രണ്ടു മാസമായി വേതനം ലഭിച്ചില്ലെന്നും എട്ടു മണിക്കൂറിന് പകരം 12 മണിക്കൂറാണ് ജോലിയെടുപ്പിക്കുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. ശനിയാഴ്ച രാവിലെ ഷിഫ്റ്റിൽ പ്രവേശിക്കേണ്ട ജീവനക്കാർ മാനേജ്മെൻറിനെ കണ്ട് വിവരം അറിയിച്ചെങ്കിലും ഫലം കാണാതായതോടെയാണ് ഫാക്ടറിക്ക് മുന്നിൽ പ്രതിഷേധിച്ചത്. അക്രമം നടത്തിയവർെക്കതിരെ കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കോലാർ എസ്.പി കാർത്തിക് റെഡ്ഡി പറഞ്ഞു.
കലാപശ്രമത്തിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് നരസിപുര പൊലീസ് കേസെടുത്തത്.
നരസിപുര വ്യവസായ മേഖലയിൽ കർണാടക സർക്കാർ അനുവദിച്ച 43 ഏക്കറിലാണ് വിസ്ട്രൺ കോർപിെൻറ െഎഫോൺ നിർമാണ യൂനിറ്റ് സ്ഥിതി ചെയ്യുന്നത്. 2,9000 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനി 10,000 ത്തിലേറെ പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്തിരുന്നു. ആപ്പിളിെൻറ ഐ ഫോൺ എസ്ഇ, െഎ.ഒ.ടി ഉൽപന്നങ്ങൾ, ബയോടെക് ഉൽപന്നങ്ങൾ എന്നിവയാണ് കോലാറിലെ പ്ലാൻറിൽ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.