‘ജയ് ശ്രീ റാം’ വിളിച്ചില്ല; ഡൽഹിയിൽ മദ്റസ അധ്യാപകനെ കാറിടിപ്പിച്ചു
text_fieldsന്യൂഡൽഹി: ‘ജയ് ശ്രീ റാം’ വിളിക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്ന് ഡൽഹിയിൽ മദ ്റസ അധ്യാപകനെ മർദിക്കുകയും കാറ് ഇടിപ്പിച്ച് പരിക്കേൽപിക്കുകയും ചെയ്തു. വെള ്ളിയാഴ്ച രാത്രി ഏേഴാടെ ഹരിയാനയോട് ചേർന്ന രോഹിണിയിലാണ് മുഹമ്മദ് മുഅ്മിനു ന േരെ അതിക്രമമുണ്ടായത്.
മദ്റസയുടെ സമീപത്ത് നടക്കാനിറങ്ങിയേപ്പാൾ കാറിലെത്തിയ സംഘം മുഹമ്മദ് മുഅ്മിനോട് ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോൾ സംഘം അധ്യാപകനെ മർദിച്ചു. തുടർന്ന് കാറ് ദേഹത്തേക്ക് ഇടിപ്പിച്ചു പരിക്കേൽപിക്കുകയായിരുന്നു.
സംഭവത്തിൽ െഎ.പി.സി 323 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി രോഹിണി ഡി.സി.പി എസ്.ഡി മിശ്ര പറഞ്ഞു. മദ്റസ അധ്യാപകന് സാരമായ പരിക്കുകളുണ്ടെന്നും ദൃക്സാക്ഷികളിൽ നിന്ന് വിവരം ശേഖരിച്ചുവരുകയാണെന്നും ഡി.സി.പി പറഞ്ഞു.
കാറിൽ എത്തിയ മൂന്നംഗ സംഘമാണ് അക്രമിച്ചതെന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുഹമ്മദ് മുഅ്മിൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച അസമിലും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബർപേട്ടിൽ മുസ്ലിം യുവാവിനോട് ഹിന്ദുത്വ സംഘടനകളിൽപെട്ട ചിലർ ‘ജയ് ശ്രീ റാം’ ‘ഭാരത് മാതാ കി ജയ്’ ‘പാകിസ്താൻ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കാനാവശ്യപ്പെട്ട് മർദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.