വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു
text_fieldsചെന്നൈ: പ്രശസ്ത വയലിൻ വിദ്വാൻ പത്മഭൂഷണ്‍ ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈ ആർ.എ പുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടില്ല. രാജ്യത്തിനകത്തും പുറത്തുമായി 25,000ത്തിലധികം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.
കൃഷ്ണൻ ലാല്‍ഗുഡി ജയരാമനും എം.എസ്. ഗോപാലകൃഷ്ണനുമൊപ്പം കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രയത്തിലെ ഒരാളാണ് ടി.എന്‍ കൃഷ്ണന്‍. 1928 ഒക്ടോബർ ആറിന് തൃപ്പൂണിത്തുറ ഭാഗവതര്‍മഠത്തില്‍ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിെൻറയും മകനായായിരുന്നു ജനനം. പിതാവായിരുന്നു സംഗീതലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗുരു. മൂന്നാം വയസ്സിൽ വയലിൻ അഭ്യസിച്ച് തുടങ്ങിയ അദ്ദേഹം ഏഴാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു.
അരയാംകുടി രാമാനുജ അയ്യങ്കാര്‍, ചെൈമ്പ വൈദ്യനാഥ ഭാഗവതര്‍, മുസിരി സുബ്രമണ്യ അയ്യര്‍ തുടങ്ങി നിരവധി വിഖ്യാതരായ സംഗീതജ്ഞർക്കൊപ്പം ചെറുപ്പം മുതല്‍ തന്നെ പക്കമേളമൊരുക്കി. പിന്നീട്, ശെമ്മാങ്കുടി, അരിയക്കുടി, വി.വി. സദഗോപന്‍ തുടങ്ങിയവര്‍ക്കെല്ലാം വയലിനില്‍ അകമ്പടിയായി.
പത്മശ്രീയും (1973) പത്മഭൂഷണും (1992) നല്‍കി രാജ്യം ആദരിച്ചു. സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. മദ്രാസ് സംഗീത കോളജില്‍ വയലിന്‍ അധ്യാപകനായിരുന്നു. പ്രിന്‍സിപ്പൽ പദവിയിലാണ് അദ്ദേഹം വിരമിച്ചത്.
1985ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സിലെ പ്രൊഫസറും ഡീനുമായി. 1991 -1993 കാലഘട്ടത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനായിരുന്നു.
പാലക്കാട് നെന്മാറ അയിരൂർ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കളായ വിജി കൃഷ്ണനും ശ്രീറാം കൃഷ്ണനും അറിയപ്പെടുന്ന വയലിന്‍ വാദകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.