രാഹുൽ ഗാന്ധി സോഫയിലിരിക്കുന്ന 'വി.ഐ.പി കർഷകൻ' -സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: പഞ്ചാബിലെ കർഷകറാലിക്കിടെ ട്രാക്ടറലിരിക്കുന്ന രാഹുൽഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി സോഫയിലിരിക്കുന്ന വി.ഐ.പി കർഷകനാണെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരിഹാസം.ഗുജറാത്ത് ബി.ജെ.പി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം.
രാഹുലിനെപ്പോലെയുള്ള വി.ഐ.പി കർഷകന് ഇടനിലക്കാരെ ഒഴിവാക്കുന്ന കാർഷിക നിയമത്തോട് ഒരിക്കലും യോജിക്കാനാകില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക ബില്ലുകൾ റദ്ദാക്കുമെന്ന രാഹുലിെൻറ പ്രസ്താവനക്കെതിരെയും സ്മൃതി ഇറാനി രൂക്ഷ വിമർശനമുയർത്തി. അധികാരത്തിലേറാമെന്ന സ്വപ്നം ഒരിക്കലും നടക്കാൻ പോകുന്നില്ല, പാർലമെൻറിെൻറ പാരമ്പര്യങ്ങൾ അനുസരിക്കാത്ത നേതാവാണ് രാഹുൽ . കാർഷികോൽപ്പന്നങ്ങൾ എവിടെയും വിൽക്കാമെന്ന നിയമത്തെ കോൺഗ്രസ് എന്തിനാണ് എതിർക്കുന്നതെന്ന് കർഷകർക്കിനിയും മനസ്സിലായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കർഷക യാത്രക്ക് നേതൃത്വം നൽകിയ രാഹുൽഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ട്രാക്ടറിൽ ഇരിക്കുന്ന ചിത്രത്തെ സംഘ്പരിവാർ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പരിഹസിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് മന്ത്രിയുടെ പ്രതികരണവും. 2014ൽ അമേത്തിയിൽ രാഹുൽഗാന്ധിയോട് 1,07,923 വോട്ടിന് തോറ്റ സ്മൃതി ഇറാനി 2019ൽ 55,120 വോട്ടിന് രാഹുലിനെ പരാജയപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.