നൊമ്പരമായി കുഞ്ഞു 'ഭഗത് സിങ്' അബീർ ത്രിപാഠി
text_fieldsഇംഫാൽ: വിഘടനവാദികളുടെ ആക്രമണത്തിൽ പിതാവിനൊപ്പം ജീവൻ പൊലിഞ്ഞ കുഞ്ഞു 'ഭഗത് സിങ്' അബീർ ത്രിപാഠിക്ക് കണ്ണീരിൽ കുതിർന്ന വിട. ശനിയാഴ്ച രാവിലെ മണിപ്പൂരിൽ വിഘടനവാദി സംഘടനയുടെ ബോംബേറിലും വെടിവെപ്പിലും അസം റൈഫിൾസ് കമാൻഡിങ് ഓഫിസർ വിപുൽ ത്രിപാഠി, പത്നി അനുജ, മകൻ അബീർ ത്രിപാഠി എന്നിവരും നാലു സുരക്ഷസേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
ധീരരക്തസാക്ഷി ഭഗത് സിങ്ങിെൻറ വേഷത്തിൽ അബീർ ത്രിപാഠി സ്വാതന്ത്ര്യദിനപരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ബന്ധുക്കൾക്കും നാട്ടുകാർക്കും നൊമ്പരമായി. പിരിച്ചുവെച്ച മീശ വരച്ച്, തൊപ്പി ധരിച്ച ഭഗത് സിങ്ങിെൻറ വേഷത്തിലാണ് അബീർ പരിപാടി അവതരിപ്പിച്ചത്.
വീരമൃത്യു വരിച്ച ജവാന്മാരുടെയും ഒപ്പം വിപുൽ ത്രിപാഠിയുടെയും അനുജയുടെയും അബീറിെൻറയും ഭൗതികശരീരം നടപടിക്രമങ്ങൾക്കുശേഷം സ്വേദശങ്ങളിലേക്കു കൊണ്ടുപോയി. ഛത്തിസ്ഗഢിലെ റായ്ഗഢ് സ്വദേശിയാണ് വിപുൽ ത്രിപാഠി. മണിപ്പൂരിൽ അസം റൈഫിൾസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച വിഘടനവാദ സംഘടനാംഗങ്ങൾക്കായി മ്യാന്മർ അതിർത്തി മേഖലയിൽ തിരച്ചിൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു.
ഇതിനിടെ, ആക്രമണത്തിൽ പങ്കെടുത്ത സംഘാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ), മണിപ്പൂർ നാഗ പീപ്ൾസ് ഫ്രണ്ട് (എം.എൻ.പി.എഫ്) എന്നിവയുടെ സന്ദേശം പുറത്തുവന്നു.
അതേസമയം, കൊച്ചു കുട്ടിയുടെയും അമ്മയുടെയും മരണത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ സംഘടനകൾ, കമാൻഡറുടെ ഭാര്യയും കുട്ടിയും വാഹനവ്യൂഹത്തിലുണ്ടായിരുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു. സംഘർഷബാധിതമെന്ന് പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ സഞ്ചരിക്കുേമ്പാൾ ഓഫിസർമാർ തങ്ങളുടെ കുടുംബത്തെ ഒപ്പംകൂട്ടരുതെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.