ആന്ധ്രയിലും പകർച്ചപനി പടരുന്നു; ഡെങ്കിപ്പനി ബാധിച്ച് ഒമ്പതുവയസുകാരി മരിച്ചു, നിരവധിപേർ ചികിത്സയിൽ
text_fieldsകുർണൂൽ: ഉത്തർപ്രദേശിന് പിന്നാലെ ആന്ധ്രപ്രദേശിലെ വിവിധ ഭാഗങ്ങളിലും പകർച്ചപനി തുടരുന്നു. കുർണൂലിൽ െഡങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒമ്പതുവയസുകാരി കഴിഞ്ഞദിവസം മരിച്ചിരുന്നു. സമാന ലക്ഷണങ്ങളോടെ ഓക് മണ്ഡലിൽ സിങ്കനപല്ലെ ഗ്രാമത്തിലെ 10ലധികം പേർ ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരും കുർണൂലിലെയും ഹൈദരാബാദിലെയും ആശുപത്രികളിൽ ചികിത്സയിലാണ്.
കഴിഞ്ഞ രണ്ടുദിവസങ്ങളായി ആറുപേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജില്ലയിൽ ജനുവരി ഒന്നുമുതൽ 49 ഡെങ്കിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 736 കേസുകൾ സംശയസ്പദമായും റിപ്പോർട്ട് ചെയ്തിരുന്നു.മുൻവർഷം 16 ഡെങ്കിപ്പനി കേസുകൾ മാത്രമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ജില്ലയിൽ ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും അധികൃതർ അറിയിച്ചു. വൈറൽ പനി ബാധിച്ചവരിൽ ഡെങ്കി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങിയവയുടെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. കുടിവെള്ളത്തിൽനിന്നാണ് രോഗം പടരുന്നതെന്നും നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, യു.പിയിലെ ഫിറോസാബാദിൽ ഡെങ്കിപ്പനി ബാധിച്ച് നിരവധി കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. 45 കുട്ടികൾ ഇവിടെ മരിച്ചതായാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.