തെരുവിൽ വൃദ്ധ ദമ്പതികൾക്ക് വെള്ളം നൽകുന്ന വിദ്യാർഥിയുടെ ചിത്രം തരംഗമായി
text_fieldsസ്കൂളിൽ പോകുംവഴി തെരുവിൽ വൃദ്ധ ദമ്പതികൾക്ക് വെള്ളം നൽകുന്ന വിദ്യാർഥിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായി. സ്കൂൾ യൂനിഫോമിൽ ബാലൻ തന്‍റെ കുപ്പിയിൽ നിന്ന് പ്രായമായ വൃദ്ധർക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നതാണ് ചിത്രത്തിൽ. ഐ.എ.എസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് ഹൃദയസ്പർശിയായ ചിത്രം തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്. 'വിദ്വേഷം പഠിപ്പിക്കപ്പെടുന്നതാണ്, ദയ സ്വാഭാവികമായുള്ളതും' എന്നാണ് അദ്ദേഹം ചിത്രത്തിന് ശീർഷകം നൽകിയത്.
നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. നിരവധി അഭിപ്രായങ്ങളും ചിത്രത്തിന് ചുവടെ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പം മുതലേ ദയ വളർത്തിയെടുത്താൽ അത് ലോകത്തെ മാറ്റാനുള്ള ശക്തി നൽകുമെന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നതെന്നാണ് പലരുടെയും അഭിപ്രായം. മനുഷ്യത്വത്തിന്റെ ഉത്തമ ഉദാഹരണമാണിതെന്ന് തുടങ്ങുന്ന അഭിപ്രായങ്ങളുമുണ്ട്. ചിത്രത്തിന് താഴെ തങ്ങളുടെ കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ചെത്തിയവരും ഉണ്ട്.
സ്വന്തം കുപ്പിയിൽ നിന്ന് ഒരിക്കൽ പോലും നേരിട്ട് വെള്ളം കുടിക്കാത്ത സ്കൂൾ സുഹൃത്ത് തനിക്കുണ്ടായിരുന്നെന്നും കാരണമന്വേഷിച്ചപ്പോൾ റോഡിൽ കണ്ടുമുട്ടുന്ന ദാഹമനുഭവിക്കുന്നവർക്ക് അത് നൽകുമെന്നായിരുന്നു മറുപടി എന്നും ഒരാൾ ചിത്രത്തിന് ചുവടെ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.