മൊബൈൽ നോക്കി നടന്നു, കാലിടറി റെയിൽവെ ട്രാക്കിൽ വീണു; രക്ഷകരായി സി.ഐ.എസ്.എഫ് -Video
text_fieldsന്യൂഡൽഹി: സ്ഥലം ന്യൂഡൽഹി മെട്രോ റെയിൽ സ്റ്റേഷൻ. മൊബൈലിൽ മുഴുകി നടക്കുകയായിരുന്നു ശൈലേന്ദർ മേത്ത എന്ന 58 കാരൻ. കണ്ണ് മൊബൈലിലായതിനാൽ നടത്തത്തിന്‍റെ ദിശ മാറിയത് അറിഞ്ഞില്ല. ഒരുനിമിഷം, കാലിടറി. വീണത് മെട്രോ ട്രെയിനുകൾ കുതിച്ചു പായുന്ന റെയിൽവെ ട്രാക്കിൽ...!
വീഴ്ചയിൽ വേദനിച്ച ശൈലേന്ദർ മേത്ത എഴുന്നേൽക്കാൻ പാടുപെടുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഉടൻ എതിർ വശത്തെ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥർ സഹായിക്കാൻ ഓടിയെത്തി. മെട്രോ ട്രെയിൻ വരുന്നതിന് മുമ്പ് അവർ ട്രാക്കിൽ ചാടിയിറങ്ങി അയാളെ പ്ലാറ്റ്ഫോമിലേക്ക് പിടിച്ചു കയറ്റി. ഭാഗ്യവശാൽ, കാലിൽ ചെറിയ മുറിവുകൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
A passenger namely Mr. Shailender Mehata, R/O Shadhara, slipped and fell down on the metro track @ Shahdara Metro Station, Delhi. Alert CISF personnel promptly acted and helped him out. #PROTECTIONandSECURITY #SavingLives@PMOIndia @HMOIndia @MoHUA_India pic.twitter.com/Rx2fkwe3Lh
— CISF (@CISFHQrs) February 5, 2022
ഡൽഹി ഷഹ്ദാര മെട്രോ സ്റ്റേഷനിൽ വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ശൈലേന്ദർ മേത്ത മെട്രോ ട്രാക്കിലേക്ക് കാലിടറി വീണത്. സിഐഎസ്എഫ് ദ്രുതകർമ സേനയിലെ കോൺസ്റ്റബിൾ റോത്താഷ് ചന്ദ്ര ഉടനടി മെട്രോ ട്രാക്കിൽ ഇറങ്ങി രക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.