രണ്ടാം ക്ലാസുകാരനെ ടെറസിനുമുകളിൽനിന്ന് തലകീഴായി പിടിച്ചു; ഞെട്ടിക്കുന്ന സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വിദ്യാർഥിയെ ടെറസിനുമുകളിൽ കൊണ്ടുപോയി തലകീഴായി പിടിച്ച് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. യുപിയിലെ മിർസാപൂരിലെ സ്‌കൂളിലാണ് സംഭവം. കുട്ടിയെ തലകീഴായി പിടിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി എടുത്തത്. പ്രധാന അധ്യാപകൻ മനോജ് വിശ്വകർമയാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചഭക്ഷണ ഇടവേളയിൽ വിദ്യാർഥികൾ പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോളാണ് അധ്യാപകെൻറ അതിക്രമം അരങ്ങേറിയത്. മറ്റൊരു വിദ്യാർഥിയെ കടിച്ചതിന് മാപ്പ് ചോദിക്കണമെന്ന് പറഞ്ഞായിരുന്നു വിദ്യാർഥിയെ തലകീഴായി പിടിച്ചത്. സോനു യാദവ് എന്ന രണ്ടാം ക്ലാസുകാരനായിരുന്നു ഇര. സോനുവിനെ ബലമായി പിടിച്ച് മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചു. 'സോറി' പറഞ്ഞില്ലെങ്കിൽ താഴെയിടുമെന്ന് മറ്റ് വിദ്യാർഥികൾ നോക്കിനിൽക്കെ ഭീഷണിപ്പെടുത്തുി. സോനുവിെൻറ നിലവിളികേട്ട് കൂടുതൽ കുട്ടികൾ തടിച്ചുകൂടിയ ശേഷമാണ് സോനുവിനെ വിട്ടയച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
'സോനു വളരെ വികൃതിയാണ്. അവൻ കുട്ടികളേയും അധ്യാപകരെയും കടിക്കുന്നു. അവനെ തിരുത്താൻ അവന്റെ പിതാവ്തന്നെയാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. അതിനാൽ ഞങ്ങൾ അവനെ ഭയപ്പെടുത്താൻ ശ്രമിച്ചതാണ്'-പ്രതിയായ മനോജ്വിശ്വകർമ പറയുന്നു.
പ്രധാനാധ്യാപകന്റെ പ്രവൃത്തി തെറ്റായിരുന്നുവെന്നും എന്നാൽ അദ്ദേഹം സ്‌നേഹം കൊണ്ടാണ് അങ്ങിനെ പെരുമാറിയതെന്നും മകന് പ്രശ്‌നമൊന്നുമില്ലെന്നും തങ്ങൾക്ക് പരാതിയില്ലെന്നും കുട്ടിയുടെ പിതാവ് രഞ്ജിത് യാദവും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.