'ഒരാൾക്ക് എങ്ങിനെ ഇത്രയും ക്രൂരനാവാൻ കഴിയുന്നു'; മരുമകളെ ചങ്ങലയിൽ ബന്ധിച്ച് മർദിക്കുന്ന വീഡിയോക്ക് എതിരേ രോഷം പുകയുന്നു
text_fieldsബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ യുവതിയെ ചങ്ങലകൊണ്ട് ബന്ധിച്ചശേഷം മർദിക്കുകയും വലിച്ചുതാഴെയിടുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നു. വീഡിയോക്ക് എതിരേ വ്യാപക പ്രതിഷേധമാണ് ട്വിറ്ററിൽ ഉൾപ്പടെ ഉയർന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മർദിച്ചയാളെ തിരിച്ചറിയുകയും അറസ്റ്റ്ചെയ്യുകയും ചെയ്തു.
64 കാരനായ ഹൃദേശ്കുമാറാണ് പിടിയിലായത്. ഇയാളുടെ വിധവയായ മരുമകൾ സരോജ ദേവി(40)യാണ് മർദനത്തിന് ഇരയായത്. സ്വത്ത് തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 'വീഡിയോയിലുള്ളത് ഹൃദേശ് കുമാറും യുവതി വിധവയായ മരുമകളായ സരോജ് ദേവിയും ആണ്. സ്വത്ത് സംബന്ധമായ തർക്കമാണ് അക്രമത്തിന് കാരണം. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.'-ബിജ്‌നോർ പോലീസ് സൂപ്രണ്ട് ധരംവീർ സിങ് പറഞ്ഞു.
Father in-law thrashes widow in chains on the street in Haldaur region of UP's Bijnor. Property dispute is stated to be the reason of discord @Uppolice pic.twitter.com/lkYFL654EV
— Sandeep Rai (@RaiSandeepTOI) June 29, 2021
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോക്ക് താഴെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. 'ഒരാൾക്ക് എങ്ങിനെ ഇത്ര ക്രൂരനാകാൻ കഴിയുന്നു'-എന്ന് ഒരാൾ ട്വിറ്ററിൽ ചോദിച്ചു. 'ഒരു സ്ത്രീയെ ചങ്ങലക്ക് ഇടണമെന്ന ചിന്ത എവിടന്നാണ് വരുന്നത്. അതാണ് ആദ്യം അന്വേഷിക്കേണ്ടത്'-മറ്റൊരാൾ കുറിച്ചു.
Bijnor: A man tied his widow daughter-in-law in chains, beat her up & tore off her clothes in Haldaur, a viral video shows
— ANI UP (@ANINewsUP) June 29, 2021
"A case has been registered. The man named Brajesh has been arrested for beating up the woman over a property dispute," SP Dharamveer Singh said yesterday pic.twitter.com/bRpP97ZakP
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.