കുഞ്ഞിന് ജീവിക്കാൻ 16 കോടിയുടെ മരുന്ന് വേണം; പിരിച്ചുനൽകി കോഹ്ലിയും അനുഷ്കയും
text_fieldsമുംബൈ: കോവിഡിൽ ജീവിതം വഴിമുട്ടിയവർക്ക് ആശ്വാസമായി താരങ്ങൾ സജീവമാകുന്ന കാഴ്ച മഹാമാരി കാലത്തെ വലിയ സന്തോഷമാണ്. എന്നാൽ, അപൂർവ രോഗം ബാധിച്ച് ഒറ്റ ഡോസ് മരുന്നിന് 16 കോടി രൂപ ആവശ്യമായി വന്ന അയാൻഷ് ഗുപ്ത എന്ന കുരുന്നിന് അവശ്യ സമയത്ത് തുക സംഘടിപ്പിച്ചുനൽകി ഇത്തവണ മാതൃകയായത് സാക്ഷാൽ വിരാട് കോഹ്ലിയും അനുഷ്ക ശർമയും.
മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ജീവകാരുണ്യ രംഗത്ത് സജീവമായ കോഹ്ലിയും പത്നിയും ചേർന്ന് തുക പിരിച്ചെടുക്കാൻ സമൂഹ മാധ്യമം വഴി രംഗത്തെത്തുകയായിരുന്നു.
വൈകാതെ സ്നേഹത്തുട്ടുകളുമായി ജനം ഒഴുകിയതോടെ പ്രതീക്ഷിച്ചതിലേറെ നേരത്തെ തുക സമാഹരിക്കാനായി. നട്ടെല്ലിലെ ഗുരുതര പ്രശ്നവുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതാണ് സോൾജെൻസ്മ എന്ന മരുന്ന്. ഇവ ലഭ്യമാകാൻ വരുന്ന വലിയ തുക ഒത്തുകിട്ടില്ലെന്നതിനാൽ ട്വിറ്ററിൽ 'അയാൻഷ്ഫൈറ്റ്സ് എസ്.എം.എ'' എന്ന പേരിൽ അക്കൗണ്ട് തുടങ്ങി. തിങ്കളാഴ്ചയോടെയാണ് ആവശ്യമായ സംഖ്യ പൂർത്തിയായത്. മുന്നിൽനിന്നതിന് അനുഷ്കക്കും വിരാട് കോഹ്ലിക്കും നന്ദി പറയുന്നതായി കുടുംബം അറിയിച്ചു. ഇതിനു പിറകെ സഹായം നൽകി കൂടെ നിന്നവരോട് വലിയ നന്ദിയോതി താരജോഡിയും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.