കോവിഡ് പ്രതിരോധം: രണ്ടുകോടി സംഭാവന നൽകി കോഹ് ലിയും അനുഷ്കയും
text_fieldsന്യൂഡൽഹി: കോവിഡ് ആശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ് ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും. മഹാമാരിയെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപയാണ് താര ദമ്പതികൾ സംഭാവന നൽകിയത്.
ഒാൺലൈൻ വഴിയുള്ള പണ സമാഹരണ യജ്ഞമായ കീറ്റോ ക്രൗഡ് ഫണ്ടിങ്ങിന് ഇരുവരും വിഡിയോ സന്ദേശത്തിലൂടെ തുടക്കം കുറിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പരിപാടികൾക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഏഴു കോടി സമാഹരിക്കുകയാണ് ലക്ഷ്യം.
"നിങ്ങളുടെ പിന്തുണക്ക് ഞങ്ങൾ നന്ദിയുള്ളവരായിരിക്കും. നമുക്കെല്ലാവർക്കും ഒത്തുചേർന്ന് നമ്മുടെ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാം. ഞങ്ങളുടെ ഉദ്യമത്തിൽ ചേരാൻ എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും കോഹ് ലി ട്വീറ്റ് ചെയ്തു. കൂടാതെ, #InThisTogether എന്ന ഹാഷ് ടാഗ് ക്യാമ്പയിനും താരങ്ങൾ തുടക്കം കുറിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 4.14 ലക്ഷം പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.