ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ വിരാട് കോഹ്‌ലി നിർബന്ധിതനായെന്ന് ശുഐബ് അക്തർ; മെൽബണിൽ ഇന്ത്യയെ തോൽപിക്കും
text_fieldsഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റൻ പദവി ഒഴിയാൻ വിരാട് കോഹ്‌ലി നിർബന്ധിതനായെന്ന് പാക് മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. ഏഴ് വർഷത്തോളം ടീമിനെ നയിച്ചതിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ശുഐബിന്‍റെ പ്രതികരണം. 'വിരാട് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയായിരുന്നില്ല.
പക്ഷേ അത് ചെയ്യാൻ നിർബന്ധിതനായി. ഇത് കോഹ്ലിക്ക് ഏറ്റവും മികച്ച സമയമല്ല. പക്ഷേ താൻ എന്താണ് നിർമ്മിച്ചതെന്ന് അവന് തെളിയിക്കേണ്ടതുണ്ട്. അദ്ദേഹം ഉരുക്കിലോ ഇരുമ്പിലോ ഉണ്ടാക്കിയതാണോ. വിരാട് ഒരു മികച്ച വ്യക്തിയും ക്രിക്കറ്റ് കളിക്കാരനുമാണ്. അദ്ദേഹം ഒരു മികച്ച ബാറ്റ്സ്മാൻ ആണ്, കൂടാതെ ലോകത്തിലെ മറ്റാരേക്കാളും നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്' -ശുഐബ് പറഞ്ഞു. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റശന സംബന്ധിച്ച ചോദ്യത്തിന് 'ബി.സി.സി.ഐ ഇക്കാര്യത്തിൽ മികച്ച തീരുമാനമെടുക്കുമെന്ന് എനിക്കറിയാം' എന്നായിരുന്നു മറുപടി.
അതേസമയം, 2022ലെ ഐ.സി.സി പുരുഷ ടി-20 ലോകകപ്പിന്റെ ഷെഡ്യൂൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനുമായി കൊമ്പുകോർക്കും.
മെൽബൺ, സിഡ്‌നി, ബ്രിസ്‌ബെയ്ൻ, അഡ്‌ലെയ്ഡ്, ഗീലോങ്, ഹോബാർട്ട്, പെർത്ത് എന്നീ ഏഴ് വേദികളിലായി ഒക്‌ടോബർ 16 മുതൽ നവംബർ 13 വരെയാണ് പുരുഷ ടി-20 ലോകകപ്പ്. "മെൽബണിൽ ഞങ്ങൾ ഇന്ത്യയെ വീണ്ടും തോൽപ്പിക്കും. ടി20 ക്രിക്കറ്റിൽ ഇന്ത്യയേക്കാൾ മികച്ച ടീമാണ് പാകിസ്താൻ. ക്രിക്കറ്റിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോഴെല്ലാം അവരുടെ ടീമിന്മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നത് ഇന്ത്യൻ മാധ്യമങ്ങളാണ്, ഇന്ത്യ തോൽക്കുന്നത് സാധാരണമാണ്." അക്തർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.