Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകന്യകക്ക്​ പകരം...

കന്യകക്ക്​ പകരം അവിവാഹിത; വിവാദ അപേക്ഷഫോമിൽ മാറ്റം വരുത്തി 

text_fields
bookmark_border
patana
cancel

പട്​ന: വിവാദ അപേക്ഷ ഫോമിൽ മാറ്റം വരുത്തി പട്​നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ്​. പുതുതായി ജോലിക്കെത്തുന്നവർ കന്യകയാണോ എന്ന്​​ അപേക്ഷ ഫോമിൽ വ്യക്​തമാക്കണമെന്നായിരുന്നു സ്ഥാപനത്തി​​​െൻറ നേരത്തെയുണ്ടായിരുന്ന നിർ​േദശം. ഇതിൽ മാറ്റം വരുത്തി വിവാഹിതയാണോ അല്ലയോ എന്നത്​ രേഖപ്പെടുത്തിയാൽ മതിയെന്നാണ്​ പുതിയ നിർദേശം.

indira-gandh

ആശുപത്രി ഡയറക്​ടർ ബിശ്വാസ്​ വ്യാഴാഴ്​ച  വിളിച്ച്​ ചേർത്ത യോഗത്തിലാണ്​​ അപേക്ഷ ഫോമിൽ മാറ്റം വരുത്തിയത്​​. നാല്​ ദിവസത്തെ അവധിക്ക്​ ശേഷം ബിശ്വാസ്​ തിരിച്ചെത്തിയതിന്​ പിന്നാലെയാണ്​ നടപടി.

നേരത്തെ സ്ഥാപനത്തി​​​െൻറ വിവാദ അപേക്ഷ ഫോമിനെ ന്യായീകരിച്ച്​ ബിഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ രംഗത്തെത്തിയിരുന്നു. കന്യക എന്നാൽ അവിവാഹിത എന്നാണർഥം എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അപേക്ഷ ഫോമിനെ അദ്ദേഹം ന്യായീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharmalayalam newsapplication forumPatna medical institute‘Virgin’
News Summary - Virgin’ is now ‘unmarried’: Patna medical institute makes correction in form–India news
Next Story