വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍
text_fieldsന്യൂഡൽഹി: വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്‍റെ മൂന്നാമത്തെ തലസ്ഥാനമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നിലവിൽ അമരാവതിയാണ് ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനം. അമരാവതി, വിശാഖപട്ടണം, കുർണൂൽ എന്നീ മൂന്ന് തലസ്ഥാനങ്ങളാണ് ആന്ധ്രപ്രദേശിനായി വിഭാവനം ചെയ്തിരിക്കുന്നത്.
മൂന്ന് സ്ഥലങ്ങളും ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനങ്ങളായി പ്രഖ്യാപിക്കിനാകില്ലെന്ന് ഹൈകോടതി അറിയിച്ചിട്ടും പദ്ധതിയിൽ നിന്ന് പിന്മാറാതെ സംസ്ഥാന സർക്കാർ അതിൽ ഉറച്ചു നിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ പരിഗണനയിലാണ്.
വിശാഖപട്ടണം വരുദിവസങ്ങളിൽ ആന്ധ്രയുടെ തലസ്ഥാനമായി മാറുമെന്നും, മുഖ്യമന്ത്രിയുടെ പ്രവർത്തനം വിശാഖപട്ടണത്തേക്ക് മാറ്റുമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിൽ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു 2015ൽ ആന്ധ്രയുടെ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2020ല്‍ അമരാവതി, വിശാഖപട്ടണം, കുര്‍ണൂല്‍ എന്നീ നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി തീരുമാനിക്കുകയായിരുന്നു. ഗവര്‍ണറുടെ ആസ്ഥാനവും വിശാഖപട്ടണത്തേക്ക് മാറ്റും. എന്നാൽ നിയമസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിലവിലെ തലസ്ഥാനനഗരമായ അമരാവതിയില്‍ തന്നെയാകും. ഹൈകോടതി കുര്‍ണൂലിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.