വൃത്തിയിൽ ഒന്നാമത് വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ
text_fields
ന്യൂഡൽഹി: രാജ്യത്തെ തിരക്കേറിയ 75 റെയിൽവേ സ്റ്റേഷനുകളിൽ വൃത്തിയിൽ ഒന്നാമത് വിശാഖപട്ടണം. തിരക്കുണ്ടെങ്കിലും അഴക്കുപുരണ്ട സ്റ്റേഷൻ എന്ന ദുഷ്പേരാണ് ബീഹാറിെല ദർബങ്ക സ്റ്റേഷനുള്ളത്. വിശാഖപട്ടണം കഴിഞ്ഞാൽ ശുചിത്വത്തിൽ രണ്ടാം സ്ഥാനം സെക്കന്തരാബാദിനാണ്- ക്വാളിറ്റി കൗൺസിൽ ഒാഫ് ഇന്ത്യ തയാറാക്കിയ സർവേ റിപ്പോർട്ട് റെയിൽവേ മന്ത്രി സുരേഷ് പ്രഭുവാണ്പുറത്തു വിട്ടത്. വൃത്തിയിൽ ജമ്മുവാണ് മൂന്നാം സ്ഥാനത്ത്. എന്നാൽ 39ാം സ്ഥാനത്താണ് ഡൽഹി.
പ്ലാറ്റുേഫാമുകളിൽ ശുചിത്വമുള്ള ടോയ്ലറ്റ്, വൃത്തിയുള്ള പാതകൾ, ചവറ്റുകൊട്ടകൾ തുടങ്ങിയ മാനദണ്ഡങ്ങൾ വെച്ചാണ് സർവേ നടത്തിയത്. ‘സ്വഛ് റെയിൽ’ കാമ്പയിനിെൻറ ഭാഗമായി മൂന്നാമത് സർവേയാണിത്.
എല്ലാ സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാൻ കഴിയണം. കഴിഞ്ഞ സർവേയിൽ മോശമായി കണ്ട പല സ്റ്റേഷനുകളും ശുചിത്വത്തിൽ ഭേദപ്പെട്ടിട്ടുണ്ട്. നാലാം സ്ഥാനത്ത് വിജയവാഡയും അഞ്ചാം സ്ഥാനത്ത്.ആനന്ദ് വിഹാറുമുണ്ട്. ബംഗളൂരു പത്താം സ്ഥാനത്തുണ്ട്. നിസാമുദ്ദീനും ഒാൾഡ് ഡൽഹിയും യഥാക്രമം 23, 24 സ്ഥാനത്താണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരണാസിക്ക് 14ാം റാങ്കാണുള്ളത്. 407 സ്റ്റേഷനുകളിലായിരുന്നു സർവേ. യാത്രതിരക്കിൽ എ. വൺ ഗ്രേഡിൽ 75 സ്റ്റേഷനുകളും എ കാറ്റഗറിയിൽ 332 ഉം ആണുള്ളത്. എ. വൺ ഗ്രേഡിൽ 75ാം സ്ഥാനത്താണ് ദർബങ്ക.
റെയിൽവേക്ക് 8000 സ്റ്റേഷനുകളാണുള്ളത്. യാത്ര വരുമാനത്തിൽ എ.ബി.സി.ഡി, ഇ , എഫ് എന്നിങ്ങനെ സ്റ്റേഷനുകളെ തരംതിരിച്ചിട്ടുണ്ട്. വർഷം 50 കോടി രൂപക്ക്് മുകളിൽ വരുമാനമുള്ളതാണ് എ-വൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.