സി.പി.എം പിന്മാറിയ ഭവനപദ്ധതി യാഥാർഥ്യമാക്കിയത് 'വിഷൻ 2026'
text_fieldsഡൽഹി വംശീയാതിക്രമത്തിൽ വീടു നഷ്ടപ്പെട്ടവർക്കെല്ലാം വീടുകൾ നിർമിച്ചുനൽകാനുള്ള പദ്ധതി തങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും എന്നാൽ ജംഇയ്യതുൽ ഉലമായേ ഹിന്ദ് പദ്ധതി ഏറ്റെടുത്തതുകൊണ്ടാണ് നിർമാണം ഉപേക്ഷിച്ചതെന്നും കലാപബാധിത മേഖലയിൽ സി.പി.എമ്മിെൻറ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ആശ ശർമ.
വീടുനിർമാണ പദ്ധതിയുമായി ഞങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ അത് തങ്ങൾ ചെയ്യുന്നുണ്ടെന്നും മറ്റെന്തെങ്കിലും മേഖലയിൽ സഹായം ചെയ്യുകയാണ് നല്ലതെന്നും ജംഇയ്യതുൽ ഉലമായേ ഹിന്ദ് നേതാക്കൾ പറഞ്ഞു. പുനരധിവാസത്തിനിറങ്ങിയ രണ്ടു കൂട്ടർക്കിടയിൽ തർക്കം വേണ്ട എന്നു കരുതി ഭവനനിർമാണ പദ്ധതിയിൽനിന്ന് തങ്ങൾ പിന്മാറി. ശിവ് വിഹാറിലും ഖജൂരിഖാസ് നാലും അഞ്ചും ഗലികളിലുമെല്ലാം ഭവനനിർമാണത്തിന് സർവേ നടത്തിയതായിരുന്നു. എന്നാൽ, ഉടൻ നിർമാണപ്രവൃത്തി പുനരാരംഭിക്കുമെന്നുമാണ് ജംഇയ്യത്ത് പറഞ്ഞതെന്ന് ആശ കൂട്ടിച്ചേർത്തു.
പകുതി വീടുകൾ ഞങ്ങളും പകുതി നിങ്ങളും പണിതു നൽകാമെന്ന നിർദേശം ജംഇയ്യതുൽ ഉലമായേ ഹിന്ദിന് സ്വീകാര്യമായില്ല. പിന്നീട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ജംഇയ്യത്ത് നേതാക്കളുമായും ഇക്കാര്യം ചർച്ച ചെയ്തപ്പോഴും ഭവനനിർമാണം പൂർണമായും തങ്ങൾ തീരുമാനിച്ചതാണെന്ന നിലപാടിലായിരുന്നു ജംഇയ്യത്ത്.
തുടർന്ന് ഭവനനിർമാണ പദ്ധതിയിൽനിന്ന് പിന്മാറാൻ ഞങ്ങൾ തീരുമാനിച്ചു. ഭവനനിർമാണത്തിന് കരുതിവെച്ച തുകയത്രയും ഉപയോഗിച്ച് സ്കിൽ െഡവലപ്മെൻറ് സെൻറർ തുറക്കാൻ തീരുമാനിച്ചു.
എന്നാൽ, ഖജൂരിഖാസിലെ നാലും അഞ്ചും ഗലികളിൽ ജംഇയ്യതുൽ ഉലമായേ ഹിന്ദ് ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത പ്രവൃത്തി ആറു മാസമായിട്ടും നടന്നില്ല. തുടർന്ന് തങ്ങൾ 'വിഷൻ 2026' പദ്ധതിക്കു കീഴിൽ പുനരധിവാസ പദ്ധതി നടപ്പാക്കുകയായിരുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നുവെന്ന് ഖജൂരിഖാസിലെ നാലാം നമ്പർ ഗലിയിൽ കത്തിച്ചാമ്പലായ മൂന്നു നില ഫ്ലാറ്റ് പുതുക്കിപ്പണിത് കിട്ടിയ മുംതാസ് ആശ ശർമയോട് പറഞ്ഞു.
നാലാം നമ്പർ ഗലിയിൽ ചാമ്പലായ തേൻറതടക്കമുള്ള 14 ഫ്ലാറ്റ് സമുച്ചയങ്ങളും അഞ്ചാം നമ്പർ ഗലിയിലെ ഏതാണ്ടെല്ലാ കെട്ടിടങ്ങളും അവർ പുനർ നിർമിച്ചുനൽകിയെന്നും മുംതാസ് പറഞ്ഞു.
ഇതുകൂടാതെ രണ്ടു ഗലികളിലുമുണ്ടായിരുന്ന വ്യവസായ യൂനിറ്റുകളും വിഷൻ സഹായത്തോടെ പുനഃസ്ഥാപിച്ചുെവന്നും മുംതാസ് ഇവർക്ക് വിശദീകരിച്ചുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.