ദത്തെടുത്ത വിഷന് മിന്നുന്ന ജയം തിരിച്ചു നൽകി കലാപ ഇരകൾ
text_fieldsന്യൂഡൽഹി: കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട തങ്ങളെ ദത്തെടുത്ത സുമനസ്സുകൾക്ക് അസം ബോഡോലൻഡിലെ മിടുക്കർ തിരിച്ചു നൽകിയത് മിന്നുന്ന ജയം. ‘വിഷൻ 2026’െൻറ ഭാഗമായി ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ ദത്തെടുത്ത അസം കലാപത്തിെൻറ ഇരകളായ വിദ്യാർഥികളാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയത്. 11 ഡിസ്റ്റിങ്ഷനും 16 ഫസ്റ്റ് ക്ലാസുമടക്കം പരീക്ഷ എഴുതിയ 28 വിദ്യാർഥികളും വിജയിച്ചു. ‘വിഷൻ’ ഗുവാഹതിയിൽ ആരംഭിച്ച സ്കോളർ സ്കൂളിന് ആദ്യ ബാച്ചിലെ മുഴുവൻ വിദ്യാർഥികളേയും വിജയിപ്പിക്കാനായതും അഭിമാനമായി. 86.8 ശതമാനം മാർക്ക് നേടി അസ്ലിമ അഖ്തറാണ് സ്േകാളർ സ്കൂളിൽ ഒന്നാമതെത്തിയത്.
2012ലെ അസം കലാപത്തിൽ നൂറകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് പേർ അഭയാർഥികളാക്കെപ്പട്ടു. തുടർന്ന്, കലാപത്തിൽ അനാഥരാക്കെപ്പട്ട നൂറിലധികം വിദ്യാർഥികളെ ഹ്യൂമൻവെൽഫയർ ഫൗണ്ടേഷൻ ദത്തെടുക്കുകയായിരുന്നു. ഇവരെ ഗുവാഹതിയിലെത്തിച്ച് സ്കോളർ സ്കൂളിൽ പഠനസൗകര്യം ഒരുക്കി നൽകി. വിഷൻ 2026െൻറ ഭാഗമായി ഡോ. ടി. അഹ്മദ് (അൽനൂർ ഗ്രൂപ്), മുഹമ്മദ് സൂപ്പി (ഫാമീലിസ് ഗ്രൂപ്) തുടങ്ങിയവരുടെ പിന്തുണയോടെയാണ് ഹ്യൂമൻ വെൽഫയർ ഫൗേണ്ടഷൻ ഗുവാഹതിയിൽ സ്കോളർ സ്കൂളും ഹോസ്റ്റലും ആരംഭിച്ചത്. ഈ അധ്യയന വർഷം മുതൽ ഹയർസെക്കൻഡറി ആരംഭിക്കാൻ സ്കോളർ സ്കൂളിന് സർക്കാറിെൻറ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ, പത്താം ക്ലാസ് പൂർത്തിയാക്കിയ മുഴുവൻ വിദ്യാർഥികൾക്കും തുടർപഠനവും എളുപ്പമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.