വടക്കുകിഴക്കൻ ഡൽഹിയിൽ വിഷൻ ഹാർമണി സെൻററിന് തറക്കല്ലിട്ടു
text_fieldsന്യൂഡൽഹി: വംശീയാതിക്രമത്തിനിരയായ വടക്കുകിഴക്കൻ ഡൽഹിയിൽ വിഷൻ 2026െൻറ 'വിഷൻ ഹാർമണി െസൻറർ' ഉയരുന്നു. വംശീയാതിക്രമത്തിെൻറ കെടുതികൾ അനുഭവിച്ച ബ്രിജ്പുരിയിൽ നടന്ന ലളിതമായ ചടങ്ങിൽ 'വിഷൻ ഗവേണിങ് കൗൺസിൽ' ചെയർമാൻ ടി. ആരിഫലി ബഹുനില മന്ദിരത്തിെൻറ ശിലാസ്ഥാപനം നിർവഹിച്ചു. ഒരു വർഷംകൊണ്ട് കോടികളുടെ പുനരധിവാസ ഭവന പദ്ധതികൾ പൂർത്തിയാക്കിയാണ് പുതിയ സംരംഭത്തിന് വിഷൻ തുടക്കമിടുന്നത്.
വിഷൻ 2026 പദ്ധതികളുടെ ഭാഗമായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഒരുക്കുന്ന അഞ്ച് നിലകളുള്ള സാമൂഹിക കേന്ദ്രം വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, കുട്ടികൾകുള്ള സാക്ഷരത പദ്ധതി, വയോജന സാക്ഷരത പദ്ധതി, സാംസ്കാരിക കേന്ദ്രം, കരിയർ ഗൈഡൻസ്, തൊഴിൽ പരിശീലനം എന്നീ മേഖലകളിൽ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ സ്ഥാപിക്കുന്ന മെഡിക്കൽ ക്ലിനിക്കിൽ ചുരുങ്ങിയ ചെലവിൽ വൈദ്യ ശുശ്രൂഷ ലഭ്യമാക്കുന്നതോടൊപ്പം മെഡിക്കൽ ക്യാമ്പുകളും ഹെൽത്ത് ചെക്അപ് ക്യാമ്പുകളും വഴി മേഖലയിൽ ആരോഗ്യ ശുചിത്വ ബോധവത്കരണം നടത്തുകയും ചെയ്യും.
സ്ത്രീ ശാക്തീകരണ കേന്ദ്രം പരിശീലന പരിപാടികളും തൊഴിൽ മാർഗനിർദേശവും ആവശ്യമായ കൗൺസലിങ്ങും നൽകും. വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും തുടർവിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് സാക്ഷരത പദ്ധതി. വിദ്യാർഥികൾക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും മാർഗനിർദേശവും കൗൺസലിങ്ങും നൽകും. സർക്കാർപദ്ധതികളുമായി പ്രദേശവാസികളെ ബന്ധിപ്പിക്കാനുള്ള നാഗരിക് വികാസ് േകന്ദ്രവുമുണ്ടാകും. തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഹ്രസ്വകാല പരിശീലന കോഴ്സുകൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.