സന്ദർശകർക്ക് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ രാജ്യം വിടേണ്ടെന്ന് കാനഡ
text_fieldsടോറന്റോ: സന്ദർശക വിസയിലെത്തിയവർക്ക് രാജ്യം വിടാതെ തന്നെ വർക്ക പെർമിറ്റിന് അപേക്ഷിക്കാനാകുമെന്ന് കാനഡ. രാജ്യത്ത് ജോലി വാഗ്ദാനം ലഭിക്കുന്നവർക്കാണ് വർക്ക് പെർമിറ്റ് നൽകുക. ഇത്തരത്തിലുള്ളവർക്ക് കാനഡ നേരത്തെ തന്നെ വർക്ക് പെർമിറ്റ് നൽകിയിരുന്നു. എന്നാൽ, ഇളവ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇത് രണ്ട് വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.
പുതിയ തീരുമാനപ്രകാരം 2025 ഫെബ്രുവരി 25 വരെ ഇത്തരത്തിൽ സന്ദർശകർക്ക് വർക്ക് പെർമിറ്റ് അനുവദിക്കും. ഇളവിന് മുമ്പ് കാനഡയിലെത്തുന്നതിന് മുമ്പ് തന്നെ വർക്ക് പെർമിറ്റിന് അപേക്ഷിക്കണമായിരുന്നു. കാനഡയിൽ സന്ദർശ വിസയിലെത്തിയവർക്ക് വർക്ക് പെർമിറ്റ് വേണമെങ്കിൽ അതിന് രാജ്യം വിടണമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്.
കാനഡയിൽ കോവിഡിന് ശേഷം വലിയ രീതിയിൽ ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സമ്പദ്‍വ്യവസ്ഥ വീണ്ടും പൂർവസ്ഥിതിയിലായതോടെയാണ് രാജ്യത്ത് കടുത്ത തൊഴിൽ പ്രതിസന്ധിയുണ്ടായത്. ഏകദേശം 10 ലക്ഷത്തോളം ജോലി ഒഴിവുകൾ കാനഡയിലുണ്ടെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.